N S Madhavan: ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ വിളമ്പാതെ വന്ദേ ഭാരത്; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍
N S Madhavan Criticize Vande Bharat Train Food: ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു. ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചോ. ദക്ഷിണേന്ത്യന്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ വിളമ്പുന്ന സാധാരണ ലഘുഭക്ഷണങ്ങള്‍. ബെംഗളൂരു-കോയമ്പത്തൂര്‍ വി ബിയില്‍ നിന്നുള്ളത് എന്നാണ് എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.

കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളില്‍ ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ബെംഗളൂരു-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിളമ്പുന്ന ലഘുഭക്ഷണത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു മാധവന്റെ വിമര്‍ശനം.
ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു. ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നതിനെ കുറിച്ചോ. ദക്ഷിണേന്ത്യന്‍ വന്ദേ ഭാരത് ട്രെയിനുകളില്‍ വിളമ്പുന്ന സാധാരണ ലഘുഭക്ഷണങ്ങള്‍. ബെംഗളൂരു-കോയമ്പത്തൂര്‍ വി ബിയില്‍ നിന്നുള്ളത് എന്നാണ് എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.




അദ്ദേഹം പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഇതോടെ ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് നയത്തെ കുറിച്ച് പലരും വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രീകൃത തീരുമാനമെടുക്കലിന്റെ പ്രശ്‌നം ഭാഷയില്‍ മാത്രമല്ല, ഭക്ഷണ വിതരണത്തിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും കമന്റ് ചെയ്യുന്നത്.
എന്‍ എസ് മാധവന്‍ പങ്കുവെച്ച പോസ്റ്റ്
They speak about language imposition. What about food imposition. Typical snacks served in South Indian Vande Bharat trains. This one from Bengaluru-Coimbatore VB. pic.twitter.com/z2ZuSo6q7T
— N.S. Madhavan (@NSMlive) April 15, 2025
കേന്ദ്ര സര്‍ക്കാരോ റെയില്‍വേയോ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ കുറിച്ച് ചിന്തിക്കുന്നില്ല. വടക്കേ ഇന്ത്യ ആയാലും ദക്ഷിണേന്ത്യ ആയാലും എന്തായാലും കാറ്ററിങ് കമ്പനികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ല, നിങ്ങള്‍ ഏറ്റവും മോശം ഭക്ഷണം ഇതുവരെ രുചിച്ചിട്ടില്ലെങ്കില്‍ റെയില്‍വേയില്‍ പോയി അത് അനുഭവിച്ചറിയൂ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.