5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Third Party insurance: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പണിയാണേ; ലൈസന്‍സ് വരെ പോകും

Third Party insurance New Rule: 1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടില്‍ എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും അപകടത്തില്‍ മൂന്നാമതൊരാള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കുമെന്നും പറയുന്നു. ഇത്തരം ഇന്‍ഷുറന്‍സ് അനിവാര്യമായിരുന്നിട്ടും ഇന്ത്യന്‍ നിരത്തുകളില്‍ പകുതിയിലേറെ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Third Party insurance: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പണിയാണേ; ലൈസന്‍സ് വരെ പോകും
പ്രതീകാത്മക ചിത്രം Image Credit source: TV9 Telugu
shiji-mk
Shiji M K | Updated On: 02 Feb 2025 08:24 AM

ന്യൂഡല്‍ഹി: തേര്‍ഡി പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനം നിറയ്ക്കല്‍, ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ട് നേരിടാന്‍ സാധ്യത. നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രാലയം ഗതാഗത മന്ത്രാലയത്തോട് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമ പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന കര്‍ശനമായ ശിക്ഷകളോടൊപ്പം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിപൂലികരിക്കുന്നതിന്റെ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനും ഫാസ്ടാഗ് പാതയിലേക്ക് പ്രവേശിക്കുന്നതിനും ഉള്‍പ്പെടെ തടസം നേരിടും. മാത്രമല്ല ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനും സാധിക്കില്ല.

1988ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടില്‍ എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും അപകടത്തില്‍ മൂന്നാമതൊരാള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കുമെന്നും പറയുന്നു. ഇത്തരം ഇന്‍ഷുറന്‍സ് അനിവാര്യമായിരുന്നിട്ടും ഇന്ത്യന്‍ നിരത്തുകളില്‍ പകുതിയിലേറെ വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്യും. മോട്ടോര്‍ വാഹന നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്തും.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍-ഡീസല്‍ എന്നിവ ലഭിക്കില്ല. സിഎന്‍ജി നിറച്ച് ഫാസ്ടാഗ് നേടാനും അനുവദിക്കില്ല. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. തേര്‍ഡ് പാര്‍ട്ടി

ഇന്‍ഷുറന്‍സ് ഇല്ലാതെ ഒരു വാഹനവും റോഡില്‍ ഓടരുതെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിക്കപ്പെടുന്ന വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും 4,000 രൂപ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടതായി വരുമെന്ന് ഗതാഗത വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.