Niti Aayog Meeting: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും

Niti Aayog Meeting Today: എന്നാൽ പ്രതിപക്ഷ സഖ്യത്തിനൊപ്പുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരേ താൻ യോഗത്തിൽ പങ്കെടുത്ത് വിമർശനമുന്നയിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

Niti Aayog Meeting: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും

Niti Aayog Meeting.

Published: 

27 Jul 2024 07:55 AM

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം (Niti Aayog Meeting) ഇന്ന് ചേരും. യോ​ഗത്തിൽ എൻഡിഎ സഖ്യത്തിലെ മുഖ്യമന്ത്രിമരെല്ലാം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ബജറ്റിൽ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സഖ്യത്തിനൊപ്പുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്നതിനാൽ യോഗത്തിനില്ലെന്നാണ് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ നിലപാടുകൾക്ക് വ്യത്യസ്തമായി ബംഗാൾ മുഖ്യമന്ത്രി മാത്രം രംഗത്തെത്തിയത് രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എന്നിവരെല്ലാം യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്ക് അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് മുഖ്യമന്ത്രിമാർ ബഹിഷ്കരണം പ്രഖ്യാപിച്ചത്.

ALSO READ: നീറ്റ് യു ജി; പുതുക്കിയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 17 പേർക്ക് ഒന്നാം റാങ്ക് 

ജൂലൈ 23 ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്ത് നിന്നുയരുന്ന പൊതു അഭിപ്രായം. തൻറെയും അഭിപ്രായം ബജറ്റിൽ കടുത്ത വിവേചനമാണെന്ന് വ്യക്തമാക്കിയ മമത, പക്ഷേ നീതി ആയോഗിൽ പങ്കെടുക്കുന്നത് നേരത്തെ തീരുമാനിച്ചതിനാലാണെന്നും വ്യക്തമാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരേ താൻ യോഗത്തിൽ പങ്കെടുത്ത് വിമർശനമുന്നയിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള തന്ത്രങ്ങളാണ് യോ​ഗത്തിൽ പ്രാഥമിക ശ്രദ്ധ നൽകുന്ന വിഷയം. പങ്കാളിത്ത ഭരണം വളർത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും യോഗത്തിലൂടെ ലക്ഷ്യമിടുന്നു. അതേസമയം, 2023 ഡിസംബറിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിൽ നിന്നുള്ള ശുപാർശകളിലും യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. കുടിവെള്ളം, വൈദ്യുതി, ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം, ഭൂമി, സ്വത്ത് മാനേജ്‌മെൻ്റ് എന്നിവയാണ് പ്രധാന മേഖലകൾ.

Related Stories
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
കുട്ടികള്‍ക്ക് പരീക്ഷയായതുകൊണ്ട് പാട്ടിന്‍റെ ശബ്ദം കുറക്കാൻ പറഞ്ഞു; അയല്‍വാസിയെ വീടുകേറി അക്രമിച്ചു; 64 കാരന് ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ