5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ

opposition protest in budget 2024 issue: ഒരു പ്രത്യേക സംസ്ഥാനത്തെ പരാമർശിക്കുന്നില്ലെങ്കിൽ അതിനർത്ഥം കേന്ദ്രത്തിൻ്റെ പദ്ധതികളോ പരിപാടികളോ ഈ സംസ്ഥാനങ്ങളിലേക്ക് പോകുന്നില്ല എന്നല്ലെന്നും സീതാരാമൻ പറഞ്ഞു.

Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ
Follow Us
aswathy-balachandran
Aswathy Balachandran | Published: 24 Jul 2024 13:56 PM

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നു എന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിൽ ചില സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്- പ്രതിപക്ഷ സഖ്യത്തിൽ ഉൾപ്പെട്ട പാർട്ടികൾ പാർലമെൻ്റിലും പുറത്തും പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് സീതാരാമൻ്റെ പരാമർശം.

ALSO READ – നീറ്റ് പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇനി പുനപരീക്ഷയില്ല

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് സീതാരാമൻ

പ്രതിപക്ഷത്തിൻ്റെ ആരോപണത്തെ എതിർത്ത് സീതാരാമൻ രാജ്യസഭയിൽ മറുപടിയുമായെത്തി.“ഞാൻ പല സംസ്ഥാനങ്ങളുടെയും പേര് പറഞ്ഞിട്ടില്ല, മഹാരാഷ്ട്രയുടെ ഉദാഹരണമായി എടുക്കാം. ഇന്നലത്തെ ബജറ്റിലോ ഫെബ്രുവരി ഒന്നിന് നടന്ന ഇടക്കാല ബജറ്റിലോ ഞാൻ മഹാരാഷ്ട്രയെപ്പറ്റി പരാമർശിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ വധവനിൽ തുറമുഖം സ്ഥാപിക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

ഞാൻ സംസ്ഥാനത്തിൻ്റെ പേര് ബജറ്റിൽ പരാമർശിച്ചില്ലെങ്കിൽ മഹാരാഷ്ട്ര അവഗണിക്കപ്പെടുമോ? 76,000 കോടി രൂപയാണ് പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പ്രത്യേക സംസ്ഥാനത്തെ പരാമർശിക്കുന്നില്ലെങ്കിൽ അതിനർത്ഥം കേന്ദ്രത്തിൻ്റെ പദ്ധതികളോ പരിപാടികളോ ഈ സംസ്ഥാനങ്ങളിലേക്ക് പോകുന്നില്ല എന്നല്ലെന്നും സീതാരാമൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയിട്ടില്ലെന്ന ധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിൻ്റെ ബോധപൂർവമായ ശ്രമമാണിതെന്നും അവർ പറഞ്ഞു. ഇത് അതിരുകടന്ന ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റ് നിർദ്ദേശങ്ങളിൽ സീതാരാമൻ ആന്ധ്രാപ്രദേശിനും ബിഹാറിനും കാര്യമായ സാമ്പത്തിക സഹായങ്ങളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുള്ളത് വിവാദങ്ങൾക്ക് കാരണമായിരുന്നു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പുതിയ സഖ്യകക്ഷികളായ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവും എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയുമാണ്.

ബി.ജെ.പിക്ക് കേവലഭൂരിപക്ഷം കുറഞ്ഞതിനാൽ തുടർച്ചയായി മൂന്നാം തവണയും കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിക്കുന്നതിൽ രണ്ട് പ്രാദേശിക പാർട്ടികളും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇത് പരി​ഗണിച്ചാണ് കൂടുതൽ പദ്ധതികൾ അനുവദിച്ചത് എന്ന വാദവും ഉയരുന്നുണ്ട്.

Latest News