Nipah Virus : നിപ്പ രോഗബാധ: തീയറ്ററുകൾ അടച്ചിടണം, ആൾക്കൂട്ടം പാടില്ല; പഞ്ചായത്തുകളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം

Nipah Virus Guidelines : നിപ്പരോഗബാധയെ തുടർന്ന് മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ. രണ്ട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം പാടില്ലെന്നും കടകൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറക്കാവൂ എന്നും നിർദ്ദേശമുണ്ട്. ഇവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്.

Nipah Virus : നിപ്പ രോഗബാധ: തീയറ്ററുകൾ അടച്ചിടണം, ആൾക്കൂട്ടം പാടില്ല; പഞ്ചായത്തുകളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം

Nipah Virus Guidelines (Image Courtesy - Reuters)

Published: 

21 Jul 2024 10:10 AM

നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം. നിപ സ്ഥിരീകരിച്ച കുട്ടിയുടെ (Nipah Virus Medicine) വീട് ഉൾപ്പെടുന്ന പാണ്ടിക്കാട് പഞ്ചായത്തിലും സ്കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലുമാണ് നിയന്ത്രണമുള്ളത്. ഈ പഞ്ചായത്തുകളിൽ (Nipah Virus Restrictions) കടകൾ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയേ പ്രവർത്തിക്കാവൂ.

പഞ്ചായത്തുകളിലെ മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. ആൾക്കൂട്ടം പാടില്ല. പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. തീയറ്ററുകള്‍ അടച്ചിടും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

 

Also Read : Nipah Virus: നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തും

നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തുമെന്ന് അധികൃതർ അറിയിച്ചു. മോണോക്ലോണൽ ആന്റിബോഡിയാണ് ഇന്നെത്തുന്നത്. രോ​ഗം സ്ഥിരീകരിച്ച 14 കാരന്റെ നില ​ഗുരുതരമായി തുടരുകയാണ് എന്നാണ് വിവരം. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ബ്രൈറ്റ് ട്യൂഷൻ സെന്റ‍ർ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി, മൗലാന ഹോസ്പിറ്റൽ എമർജൻസി ഐസിയു എന്നിവിടങ്ങളിൽ കുട്ടി ജൂലൈ 11 മുതൽ 15 വരെയുളള ദിവസങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.

രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രോഗബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടികള്‍ നടക്കുന്നുണ്ട്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗം കണ്ടെത്തിയ പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു. മലപ്പുറം പിഡബ്‌ള്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് തുറന്നത്. 0483-2732010 എന്നതാണ് കണ്‍ട്രോള്‍ റൂം നമ്പര്‍. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

Also Read : Nipah Virus: നിപ ഭീതിയിൽ സംസ്ഥാനം: മാസ്‌ക് ഇല്ലാതെ പുറത്ത് പോവരുത്, പാണ്ടിക്കാടിന് 3 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത നിർദേശം

രോഗചികിത്സ നിര്‍ണയിക്കുന്നതിനായി മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും ഇവിടേക്ക് അയച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പിപിഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ എം എസ് സി സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജീകരിച്ചിട്ടുണ്ട്. കൂടാതെ ആറ് ബെഡുള്ള ഐസിയുവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ 60 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

 

Related Stories
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ