5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chhattisgarh Maoist Attack: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു

Maoists Attack In Chhattisgarh: ആക്രമണത്തിൽ 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

Chhattisgarh Maoist Attack: ഛത്തീസ്ഗഡിൽ സുരക്ഷാസംഘത്തിനുനേരെ മാവോയിസ്റ്റ് ആക്രമണം; 9 ജവാന്മാർക്ക് വീരമൃത്യു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം
sarika-kp
Sarika KP | Updated On: 06 Jan 2025 17:13 PM

റായ്പുർ: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സുരക്ഷസംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. ബസ്തർ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാർക്കുനേരെയാണ് ആക്രമണം.

ആക്രമണത്തിൽ 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോവാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. വാഹനത്തിൽ 20 പേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ എസ്യുവിയ്ക്ക് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് സഫോടനം നടത്തിയതായാണ് റിപ്പോർട്ട്.  ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു സുരക്ഷ ഉദ്യോഗസ്ഥര്‍.

Also Read: ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും; ഇന്ത്യയില്‍ എച്ച്എംപിവി രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക്‌

ഇന്ന് പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് മേഖലയില്‍ സുരക്ഷാ സേന മാവോയിസ്റ്റുകളെ ആക്രമിക്കുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ വധിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന്് ഓട്ടോമാറ്റിക് ആയുധങ്ങളായ എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിള്‍സ് എന്നിവ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മാവോയിസ്റ്റ് ആക്രമണം. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാൻ രൂപീകരിച്ച പ്രത്യേക പോലീസ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും.