News9 Global Summit Day 2: ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ്; ഇന്ത്യൻ-ജർമ്മൻ ബന്ധത്തെ എടുത്തുകാട്ടി ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്

News9 Global Summit Day 2 Updates: ടിവി9 എംഡിയും സിഇഒയുമായ ബരുൺ ദാസ്, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം ഒരിക്കൽ കൂടി അടിവരയിട്ടു.

News9 Global Summit Day 2: ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ്; ഇന്ത്യൻ-ജർമ്മൻ ബന്ധത്തെ എടുത്തുകാട്ടി ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്

ബരുൺ ദാസ് (Image credits: News9live)

Updated On: 

22 Nov 2024 21:18 PM

ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയായ ടിവി-9 നെറ്റ്‌വർക്കിന്റെ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ് രണ്ടാം ദിനം വിവിധ മേഖലകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് സജീവമായി. ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് നഗരത്തിലെ എംഎച്ച്പി അരീനയിലാണ് ന്യൂസ്9 ഗ്ലോബല്‍ എഡിഷന്‍ നടക്കുന്നത്. ഇന്ത്യയിലെയും ജര്‍മ്മനിയിലെയും രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റിന്റെ രണ്ടാം ദിവസത്തെ ഗോൾഡൻ ബോൾ സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ടിവി9 എംഡിയും സിഇഒയുമായ ബരുൺ ദാസ്, ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴം ഒരിക്കൽ കൂടി അടിവരയിട്ടു. ഇന്ത്യയ്ക്കും ജർമ്മനിക്കും ഒരുമിച്ച് ലോകത്തിൻ്റെ ഭാവിയിലേക്ക് പുതിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഇന്നത്തെ സെഷൻ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ജർമ്മനിയിലെ ബാഡൻ-വുർട്ടംബർഗിൻ്റെ മന്ത്രി വിൻഫ്രഡ് ക്രെറ്റ്ഷ്മാനെയും സ്വാഗതം ചെയ്തുകൊണ്ട് ഫെഡറൽ മന്ത്രി സെം ഓസ്ഡെമിർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞതിനെയും ബരുൺ ദാസ് പ്രശംസിച്ചു. ജർമ്മനിയുടെ ഭക്ഷ്യ-കാർഷിക മന്ത്രി എന്ന നിലയിൽ സെം ഓസ്‌ഡെമിർ സുപ്രധാന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതായി അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് പ്രശസ്ത നിയമജ്ഞനും യൂറോപ്യൻ യൂണിയൻ്റെ മുൻ ഊർജ മന്ത്രിയുമായ ഗുന്തർ ഒട്ടിംഗറിൻ്റെ ഡിജിറ്റൽ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും വളരെ പ്രധാനമാണെന്ന് ബരുൺ ദാസ് പറഞ്ഞു. ഇന്നത്തെ സെഷനിൽ എല്ലാ പ്രഭാഷകരും പ്രധാനപ്പെട്ട വിഷയങ്ങളിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എല്ലാ അതിഥി പ്രഭാഷകരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകം നേരിടുന്ന വെല്ലുവിളികളെ എതിരിടാൻ ഇന്നത്തെ ചർച്ചകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഫോർഡ് മോട്ടോഴ്‌സിൻ്റെ സ്ഥാപകൻ ഹെൻറി ഫോർഡിൻ്റെ പ്രസ്താവന ബരുൺ ദാസ് ആവർത്തിച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവന എനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ലോകത്തിൻ്റെ വികസനത്തിനും മനുഷ്യരാശിയുടെ സംരക്ഷണത്തിനും ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. “ഒരുമിച്ച് വരുന്നത് ഒരു തുടക്കമാണ്, ഒരുമിച്ച് നിൽക്കുന്നത് പുരോഗതിയിലേക്ക് നയിക്കുന്നു, ഒരുമിച്ച് പ്രവർത്തിക്കുന്നത് വിജയത്തിലേക്ക് നയിക്കുന്നു”- ഹെൻറി ഫോർഡിൻ്റെ ഈ പ്രസ്താവന ആദ്യം ജർമനിലേക്കും പിന്നീട് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തുകൊണ്ടാണ് ബരുൺ ദാസ് വിവരിച്ചത്.

ഇന്ന് ഈ സ്ഥലത്ത് ഒരുമിച്ചിരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാഡൻ-വുർട്ടംബർഗ് സംരംഭകത്വത്തിലെ നവീകരണത്തിന് മാത്രമല്ല, പുറത്തുനിന്നുള്ളവരോടുള്ള സ്വാഗതാർഹമായ സമീപനത്തിനും പേരുകേട്ടതാണ്. ലോകത്തിലെ സമ്പദ്‌വ്യവസ്ഥയിൽ ബാഡൻ-വുർട്ടംബർഗ് ഒരു നല്ല സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചരക്ക് സേവന മേഖലയിൽ മികച്ച വരുമാനം നേടിയിരുന്നു. ബാഡൻ-വുർട്ടംബർഗിലെ കഠിനാധ്വാനികളായ ജനങ്ങളെ ബരുൺ ദാസ് പ്രശംസിച്ചു.

1968-ൽ, ഞാൻ ജനിച്ചിട്ടു പോലുമില്ലാത്ത കാലത്ത്, ഇന്ത്യ 20 വയസ്സുള്ള ഒരു യുവ രാഷ്ട്രമായിരുന്നു, അതിനുശേഷം ജർമ്മനിയിലെ ബാഡൻ-വുർട്ടംബർഗ് ഇന്ത്യയുടെ മഹാരാഷ്ട്രയുമായി ഒരു പ്രത്യേക ബന്ധം ഉണ്ടാക്കിയെടുത്തു. ബാഡൻ-വുർട്ടംബർഗ് മുംബൈയുമായി ഒരു സഹോദരി നഗര ബന്ധവും വികസിപ്പിച്ചെടുത്തു. വിവിധ മേഖലകളിലെ പരസ്പര സഹകരണം മൂലം പതിറ്റാണ്ടുകളായി വാർത്തെടുക്കപ്പെട്ട ഒരു ദൃഢമായ ബന്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഉദാഹരണമായി, ഈ കാലയളവിൽ മഹാരാഷ്ട്രയുമായും ബാഡൻ-വുർട്ടംബർഗുമായും ഒപ്പുവച്ച കരാറുകൾ ബരുൺ ദാസ് പരാമർശിച്ചു. വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പരിപാടി നമ്മുടെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ