News9 Global Summit Day 2: ഗ്രീൻ എനർജിയും എഐയും; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

News9 Global Summit Day 2: ഗ്രീൻ എനർജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൈപുണ്യ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചർച്ച മുന്നോട്ട് പോകുന്നത്.

News9 Global Summit Day 2: ഗ്രീൻ എനർജിയും എഐയും; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി (image credits: News9live)

Updated On: 

22 Nov 2024 13:55 PM

ഇന്ത്യയിലെ പ്രമുഖ വാർത്താ ശൃംഖലയായ ടിവി9 ആതിഥേയത്വം വഹിക്കുന്ന ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനത്തിൽ ആഗോള വിഷയങ്ങളെ പറ്റി ചർച്ച നടക്കും. ഗ്രീൻ എനർജി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൈപുണ്യ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചർച്ച മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെയും ജർമ്മനിയിലെയും പ്രമുഖ പ്രഭാഷകരും ചിന്താ നേതാക്കളും ചർച്ചയിൽ പങ്കെടുക്കും.

ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമായിരിക്കും പ്രധാനമായും. “ഇന്ത്യ: ഇൻസൈഡ് ദി ഗ്ലോബൽ ബ്രൈറ്റ് സ്പോട്ട്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തിന്റെ പ്രസം​ഗം. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വളർച്ച പങ്ക്, പ്രത്യേകിച്ച് സാങ്കേതികവിദ്യ, പ്രതിരോധം, നൂതനത തുടങ്ങിയ മേഖലകളെ കുറിച്ചാകും ചർച്ച. പ്രധാനമന്ത്രി മോദിയുടെ പ്രസം​ഗം ഭാവിയിലേക്കുള്ള ഇന്ത്യയുടെ വീക്ഷണത്തെക്കുറിച്ച് സവിശേഷമായ ഒരു വീക്ഷണം പ്രധാനം ചെയ്യുന്നു.

മുഖ്യ പ്രഭാഷകർ

ചടങ്ങിൽ ടിവി9 നെറ്റ്‌വർക്കിൻ്റെ എംഡിയും സിഇഒയുമായ ബരുൺ ദാസ് സ്വാഗത പ്രസം​ഗം നടത്തും. തുടർന്ന് ജർമ്മനിയിലെ ഭക്ഷ്യ-കാർഷിക മന്ത്രി സെം ഓസ്‌ഡെമിറ് വിവിധ സുപ്രധാന വിഷയങ്ങളിൽ തൻ്റെ കാഴ്ചപ്പാടുകൾ പങ്കിടും. ഇരു രാജ്യങ്ങളിലെയും നയരൂപകർത്താക്കൾ സഹകരണം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തും. ചർച്ചയിലെ പ്രധാന വിഷയം  ഗ്രീൻ എനർജി ആയിരിക്കും, ഫ്രാനോഫറിൻ്റെ ഡയറക്ടർ ആൻഡ്രിയാസ് ബെറ്റ്, ഇൻ്റർനാഷണൽ സോളാർ അലയൻസിലെ അജയ് മാത്തൂർ തുടങ്ങിയ വിദഗ്ധർ പുനരുപയോഗ ഊർജ പരിഹാരങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്യും.

ടെറിയിൻ്റെ (TERI) ഡയറക്ടർ ജനറലായ വിഭാ ധവാനും ഹീറോ ഫ്യൂച്ചർ എനർജിയുടെ (Hero Future Energy) സിഎംഡിയുമായ രാഹുൽ മുഞ്ജാൽ ഹരിത ഊർജ്ജത്തിൻ്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുടെയും ജർമ്മനിയുടെയും വികസനത്തിൽ അതിൻ്റെ പങ്കിനെ കുറിച്ചും ചർച്ച നടത്തും. ഗ്ലോബൽ ഇൻഡസ്ട്രി സെക്ടറിലെ പ്രധാന പങ്കാളിയായ സ്റ്റീഫൻ, എഐ ലാംഗ്വേജ് ടെക് മേധാവി ഡോ ജാൻ നീഹ്യൂസ്, ടെക് മഹീന്ദ്ര യൂറോപ്പ് മേധാവി ഹർഷുൽ അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഉച്ചകോടി AI യുടെ ഭാവിയെ കുറിച്ച് ചർച്ച നടത്തും. ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ രൂപപ്പെടുത്തുന്നതിൽ AI യുടെ പങ്കിനെ കേന്ദ്രീകരിച്ച് മൈക്രോൺ ഇന്ത്യയുടെ എംഡി ആനന്ദ് രാമമൂർത്തിയും ചർച്ചയിൽ ചേരും.

ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ

ഗ്രീൻ എനർജിയും എഐക്കും പുറമെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ തൊഴിൽ ശക്തിയെ എങ്ങനെ മികച്ചതാക്കാം എന്നതിനെ കുറിച്ച് വിദഗ്ധരുടെ വിശകലനവും ഉച്ചകോടിയിൽ ചർച്ച ചെയ്യും. ഈ തലമുറയുടെ മുൻഗണനകൾ വ്യവസായങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ആഗോള വിപണികളെ രൂപപ്പെടുത്തുന്നുവെന്നും പര്യവേക്ഷണം ചെയ്യുന്ന GenZ ഉപഭോക്താവിലും ശ്രദ്ധ കേന്ദ്രീകരിക്കും. പോർഷെ, മാരുതി സുസുക്കി, മെഴ്‌സിഡസ് ബെൻസ്, ഭാരത് ഫോഴ്‌സ് തുടങ്ങിയ പ്രശസ്ത കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് മേധാവികളും ഇൻഡോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്‌സ്, അസോചം തുടങ്ങിയ ബിസിനസ്സ് ട്രേഡ് അസോസിയേഷനുകളും ചർച്ചയിൽ‌ പങ്കെടുക്കും, സുസ്ഥിര വികസനത്തിന് വ്യവസായ രം​ഗത്തെ സംഭാവനകളെ കുറിച്ച് ഇവർ സംസാരിക്കും. ചർച്ചയിൽ സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ വടക്ക് കിഴക്കൻ പങ്ക് ഉയർത്തിക്കാട്ടും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിഷയത്തിൽ ചർച്ച നടത്തുക.

Related Stories
News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
News9 Global Summit Day 2: ‘നരേന്ദ്രമോദി ബന്ധം, ബഹുമാനം, ഉത്തരവാദിത്തം എന്നിവയുടെ പ്രതീകം’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2: ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റ്; ഇന്ത്യൻ-ജർമ്മൻ ബന്ധത്തെ എടുത്തുകാട്ടി ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്
News9 Global Summit Day 2: എഐ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമോ? ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിൽ പ്രമുഖ വ്യവസായികൾ നൽകിയ മറുപടി ഇങ്ങനെ
News9 Global Summit Day 2: രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കാനൊരുങ്ങി മെഴ്‌സിഡസ് ബെന്‍സ്, കമ്പനി സിഇഒയുടെ വെളിപ്പെടുത്തല്‍ ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റില്‍; സന്തോഷ് അയ്യരുടെ വാക്കുകളിലൂടെ
News9 Global Summit Day 2: ‘കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യ ഉത്പാദനത്തെ’; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമായി
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ