News9 Global Summit Day 2: ‘ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

News9 Global Summit Day 2 PM Modi Speech: നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാർ ജർമ്മനിയിൽ താമസിക്കുന്നുണ്ട്. കൂടാതെ, 1800-ലധികം ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

News9 Global Summit Day 2: ഇന്ത്യൻ-ജർമ്മൻ ബന്ധത്തിന്റെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമായി; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി (Image credits: TV9 Telugu)

Updated On: 

22 Nov 2024 22:37 PM

ജർമ്മനിയിലെ പ്രശസ്തമായ സ്റ്റട്ട്ഗാർട്ട് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റ് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ-ജർമ്മൻ ബന്ധത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമായതായി അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിന് മോദി ടിവി9-നെ അഭിനന്ദിച്ചു. ജർമ്മനിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ജർമ്മനിയെയും ജർമ്മൻ ജനതയെയും ഇന്ത്യയുമായി ബന്ധിപ്പിക്കാൻ ഇന്ത്യൻ മീഡിയ ഗ്രൂപ്പ് മുൻകൈ എടുക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് ജർമ്മനി. ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യൻ-ജർമ്മൻ ബന്ധം ആരംഭിച്ചിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. ജർമ്മനി ‘ഫോക്കസ് ഓൺ ഇന്ത്യ’ എന്നൊരു രേഖ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാർ ജർമ്മനിയിൽ താമസിക്കുന്നുണ്ട്. കൂടാതെ, 1800-ലധികം ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വ്യാപാരം ഇനി വരും കാലങ്ങളിൽ ഇതിലും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മനി പുറത്തിറക്കിയ ‘ഫോക്കസ് ഓൺ ഇന്ത്യ’ രേഖ ഇതിന്റെ തുടക്കമാണ്.

ALSO READ: ‘നരേന്ദ്രമോദി ബന്ധം, ബഹുമാനം, ഉത്തരവാദിത്തം എന്നിവയുടെ പ്രതീകം’; ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൽ ടിവി9 നെറ്റ്‌വർക്ക് എംഡി ബരുൺ ദാസ്

ഏകദേശം 36 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ബന്ധം ശക്തമായി വളരുകയാണ്. ഇന്ന് ഇന്ത്യ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. എല്ലാ മേഖലകളിലും ഇന്ത്യ പുതിയ നയങ്ങൾ നടപ്പിലാക്കുന്നു. ബാങ്കുകളെല്ലാം തന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സമൃദ്ധമായ ഒരു ഇന്ത്യയെ വാർത്തെടുത്ത് കൊണ്ടിരിക്കുകയാണ്. നമ്മുടെ ഉല്പാദന മേഖലയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ എന്നിവ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യയാണ്.” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വ്യാപാര, ഉഭയകക്ഷി, സാംസ്‌കാരിക, കായിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടിവി9 നെറ്റവർക്ക് ന്യൂസ്9 ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ട് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ-ജർമനി ഗ്ലോബൽ സമ്മിറ്റ് നടത്തുന്നത്. ന്യൂസ്9-ന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് ഇന്ത്യൻ-ജർമനി ഉച്ചകോടി നടന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ജർമനിയിൽ നടക്കുന്ന ഉച്ചകോടി.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ