5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

News9 Global Summit Day 2: ‘കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യ ഉത്പാദനത്തെ’; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമായി

News9 Global Summit Day 2 Details: ബരുൺ ദാസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ജർമ്മനിയിലെ ഭക്ഷ്യ-കാർഷിക മന്ത്രി സെം ഓസ്‌ഡെമിർ, എഎം ഗ്രീൻ വൈസ് ചെയർമാൻ ബിഎസ് ത്രിപാഠി എന്നിവർ സംസാരിച്ചു.

News9 Global Summit Day 2: ‘കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യ ഉത്പാദനത്തെ’; ന്യൂസ്9 ഗ്ലോബൽ സമ്മിറ്റിന്റെ രണ്ടാം ദിനത്തിന് തുടക്കമായി
(Image credits: News9live)
nandha-das
Nandha Das | Updated On: 22 Nov 2024 17:06 PM

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വാർത്താ ശൃംഖലയായ ടിവി9 ആതിഥേയത്വം വഹിക്കുന്ന ന്യൂസ് 9 ഗ്ലോബൽ സമ്മിറ്റിൻ്റെ രണ്ടാം ദിനത്തിന് വ്യാഴാഴ്ച തുടക്കമായി. ജർമ്മനിയിലെ സ്റ്ററ്റ്ഗാർട്ടിൽ വെച്ച് നടക്കുന്ന പരിപാടി ടിവി9 നെറ്റ്‌വർക്ക് സിഇഒയും എംഡിയുമായ ശ്രീ ബരുൺ ദാസിന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് ആരംഭിച്ചത്. ആഗോള പ്ലാറ്റ്ഫോമിൽ നടക്കുന്ന ആദ്യത്തെ വാർത്താ മാധ്യമ ഉച്ചകോടി കൂടിയായ ത്രിദിന ഉച്ചകോടിയുടെ രണ്ടാം ദിനമാണ് ഇന്ന്. ബരുൺ ദാസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ജർമ്മനിയിലെ ഭക്ഷ്യ-കാർഷിക മന്ത്രി സെം ഓസ്‌ഡെമിർ, എഎം ഗ്രീൻ വൈസ് ചെയർമാൻ ബിഎസ് ത്രിപാഠി എന്നിവർ സംസാരിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് ബരുൺ ദാസ് ഉച്ചകോടിക്ക് തുടക്കമിട്ടത്. സുസ്ഥിരമായ ഇന്ധനത്തിന്റെയും, ഊർജ്ജ സ്രോതസ്സുകളുടെയും പിന്തുണയുള്ള ഹരിതവും വൃത്തിയുള്ളതുമായ ലോകത്തിലേക്ക് നമ്മൾ നീങ്ങുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനം കൂടുതൽ ബാധിക്കുന്നത് ഭക്ഷ്യ ഉത്പാദനത്തെയാണെന്നാണ് ബരുൺ ദാസ് അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമ്മിത ബുദ്ധിയെ സമീപിക്കുന്ന രീതിയെ കുറിച്ചും ബരുൺ ദാസ് സംസാരിച്ചു. ഇത് സമീപ ഭാവിയിൽ ഒരു നിർമ്മാണ ശക്തിയായി മാറാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

തുടർന്ന്, ജർമ്മനിയിലെ ഭക്ഷ്യ-കാർഷിക മന്ത്രി സെം ഓസ്‌ഡെമിർ  ലോകത്ത് കൊടും ചൂട് ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് സംസാരിച്ചു. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി, അതായത് 1990 കാലഘട്ടം മുതൽ ഹരിതഗൃഹ വാതക ഉദ്‌വമനം 50 ശതമാനത്തിലധികം ഉയർന്നതായി അദ്ദേഹം പറയുന്നു. “ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, സുസ്ഥിര വികസനത്തിലേക്കുള്ള ഒരു പാത നിർമ്മിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടെയുണ്ട്. എത്തേണ്ട സ്ഥാനത്ത് ഇതുവരെ നമ്മൾ എത്തിയിട്ടില്ല. എന്നാൽ, ഇക്കാര്യങ്ങൾ പരിവർത്തനം ചെയ്യാനും ലോകത്തെ നിലനിർത്താനുമായി നമ്മൾ അല്പം തിരക്കുകൂട്ടിയേ മതിയാകൂ. ഞങ്ങൾ എത്ര ശക്തരാണെങ്കിലും ഞങ്ങൾക്ക് മുന്നോട്ട് പോകാൻ പങ്കാളിത്തം ആവശ്യമാണ്. വിവിധ മേഖലകളിലെ സുസ്ഥിര വളർച്ചയ്ക്ക് ഇന്ത്യയും ജർമനിയും തമ്മിലുള്ള ശക്തമായ സഹകരണം ആവശ്യമാണ്” സെം ഓസ്‌ഡെമിർ പറഞ്ഞു.

ALSO READ: കാലാവസ്ഥാ വ്യതിയാനവും എഐയും ലോകത്തിലെ രണ്ട് പ്രധാന പ്രശ്നങ്ങൾ; ടിവി 9 എംഡി-സിഇഒ ബരുൺ ദാസ്

കൂടാതെ, ദീർഘകാല ലക്ഷ്യങ്ങൾ നിലനിർത്താനും ഉത്പാദനക്ഷമത വർധിപ്പിക്കാനും എഐ സഹായകമാകുമെന്നും, എന്നാൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നൂതന മേഖലകളിലെ അറിവ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജത്തെ കുറിച്ച് പറയുമ്പോൾ, ഇന്ത്യ ഉയർന്നുവരുന്ന ഒരു പ്രധാന ശക്തിയാണ്. ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിൽ ഇന്ത്യയെ പിന്തുണക്കേണ്ടത് ആവശ്യമാണെന്നും ഓസ്‌ഡെമിർ പറഞ്ഞു.

തുടർന്ന്, എആം ഗ്രീൻ വൈസ് ചെയർമാൻ ബിസി ത്രിപാഠി, എങ്ങനെയാണ് ഊർജ്ജം സമ്പദ്വ്യവസ്ഥയുടെ ജീവനാഡി ആകുന്നതെന്നതിനെ കുറിച്ചും, എങ്ങനെയാണ് സുസ്ഥിരത ഊർജത്തിന്റെ ഭാവിയാകുന്നത് എന്നതിനെ കുറിച്ചും സംസാരിച്ചു. ഫോസിൽ ഇന്ധനത്തിൽ നിന്നും പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം പരിസ്ഥിതിയുടെ ക്ഷേമത്തിന് ഗുണം ചെയ്യുമെന്നും, ഇത് പുതിയ തൊഴിലവസരങ്ങൾക്ക് വഴിവെക്കുന്നതിനെ കുറിച്ചും, ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനുള്ള ഒരു മാർഗമാണിതെന്നും പറഞ്ഞു. ഇന്ത്യയിലെ ഊർജ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതിനും ഹരിത ഊർജ ശ്രമങ്ങൾ വേഗത്തിലാകുന്നതിനുമുള്ള അവരുടെ കാഴ്ചപ്പടുകളും പങ്കുവെച്ചു.

ഇന്ത്യയ്ക്ക് പുനരുപയോഗ ഊർജം നിലനിർത്താൻ സുസ്ഥിരമായ ഒരു അടിസ്ഥാന സൗകര്യം സൃഷ്ടിക്കാൻ കഴിയുമെന്നും, അതിനായി സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ വിഭവങ്ങൾ കണ്ടത്തേണ്ടത് അത്യാവശ്യമാണെന്നും ത്രിപാഠി പറഞ്ഞു. വ്യാവസായിക വിപ്ലവത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം ഹരിതവിപ്ലവത്തിന് തുടക്കമിടുകയാണ് ഇന്ത്യ. നമുക്ക് ഒരുമിച്ച് സുസ്ഥിരമായ ലോകം കെട്ടിപ്പടുക്കാം എന്ന് പറഞ്ഞുകൊണ്ട് ത്രിപാഠി തന്റെ വാക്കുകൾ അവസാനിപ്പിച്ചു.

Latest News