5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം

Newlywed Bride's Viral photo: നവവധുവിന്റെ പേരോ വ്യക്തമായ ഫോട്ടോയോ മറ്റ് വിവരങ്ങളോ പങ്കുവെക്കാതെയാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നത്. ഈ ചിത്രം വ്യാജമാണെന്നും തെറ്റിധാരണ പരത്തുന്ന ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഒരു എക്‌സ് ഉപഭോക്താവ് പറഞ്ഞു.

Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം (Image Credits: X)
shiji-mk
SHIJI M K | Published: 25 Nov 2024 07:29 AM

മുംബൈ: ട്രെയ്‌നില്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന നവവധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ വേഷത്തില്‍ ട്രെയിലിന്‍ മുഖം മറച്ചിരിക്കുകയാണ് യുവതി. ഇവരുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ റെയില്‍വേയ്ക്കും യുവതിയുടെ വീട്ടുകാര്‍ക്കുമെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ട്രെയിനിന്റെ വാതിലിന് തൊട്ടടുത്തായാണ് യുവതി ഇരിക്കുന്നത്. ബാഗുകളുമായി ഇരിക്കുന്ന നവവധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ജിതേഷ് എന്ന യുവാവാണ്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ജിതേഷ് ഫോട്ടോയും വീഡിയോയും പങ്കിട്ടത്.

പെണ്‍കുട്ടികളുള്ള മാതാപിതാക്കളോട് അഭ്യര്‍ത്ഥന നടത്തികൊണ്ടാണ് ജിതേഷ് വീഡിയോ പങ്കുവെച്ചത്. മാന്യമായി കുടുംബജീവിതം നടത്താന്‍ പ്രാപ്തിയില്ലാത്ത പുരുഷന്മാര്‍ക്ക് മാതാപിതാക്കള്‍ അവരുടെ പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കരുതെന്നാണ് യുവാവ് പറയുന്നത്. ഗതിയില്ലാത്ത പുരുഷന്മാര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കുന്നത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അത് അവരുടെ ദാമ്പത്യ ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് യുവാവ് പറയുന്നത്.

എന്നാല്‍ നവവധുവിന്റെ പേരോ വ്യക്തമായ ഫോട്ടോയോ മറ്റ് വിവരങ്ങളോ പങ്കുവെക്കാതെയാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നത്. ഈ ചിത്രം വ്യാജമാണെന്നും തെറ്റിധാരണ പരത്തുന്ന ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഒരു എക്‌സ് ഉപഭോക്താവ് പറഞ്ഞു. ഈ യുവതി ടിക്കറ്റില്ലാതെയായിരിക്കും യാത്ര ചെയ്യുന്നതെന്നാണ് ഒരാള്‍ കുറിച്ചത്.

Also Read: Viral Video: ഇന്ത്യാ ​ഗേറ്റിന് മുന്നിൽ മോഡലിന്റെ ടവൽ നൃത്തം; നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിന് ഒരു വിലയുമില്ലെന്ന് കമന്റ്; വീഡിയോ വൈറൽ

സീറ്റില്ലെങ്കില്‍ അത് ഞാന്‍ തന്നെ ഉണ്ടാക്കും; സ്വന്തമായി ബര്‍ത്തുണ്ടാക്കി യാത്രക്കാരന്‍

ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ എപ്പോഴും ദുഷ്‌കരമാണ്. ആവശ്യത്തിന് ജനറല്‍ കോച്ചുകള്‍ ഇല്ലാത്തത് തന്നെയാണ് യാത്രകള്‍ ബുദ്ധിമുട്ടാകുന്നതിന് പ്രധാന കാരണമായി മാറുന്നത്. നന്നായൊന്ന് ഇരിക്കാന്‍ പോലും പല ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ സാധിക്കാറില്ലെന്നതാണ് സത്യം. രാജ്യത്തെ പല ദീര്‍ഘദൂര ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പ്രീമിയം കോച്ചുകള്‍ വര്‍ധിപ്പിച്ചതാണ് ജനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയത്.

യാത്രാ ദുരിതത്തെ കുറിച്ച് ജനങ്ങള്‍ നിരന്തരം പരാതിപ്പെട്ടിട്ടും ഇവയ്ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ റെയില്‍വേ ശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ലോക്കല്‍ കമ്പാര്‍ട്ട്മെന്റിലെ തിരക്കിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇരിക്കാനോ നില്‍ക്കാനോ സ്ഥലമില്ലാതായതോടെ ഒരു യാത്രക്കാരന്‍ ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

ലോക്കല്‍ കോച്ചില്‍ ആവശ്യത്തിന് സ്ഥലമില്ലാതെ വന്നതോടെ സ്വയം ബര്‍ത്ത് നിര്‍മിക്കുകയാണ് ഇയാള്‍. ഇങ്ങനെ ബര്‍ത്ത് നിര്‍മിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മാധ്യമ പ്രവര്‍ത്തകയായ പ്രിയ സിങ് ആണ് ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചത്. പരിമിതമായ സൗകര്യങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തി വിജയം കണ്ടെത്തുന്ന രാജ്യമാണ് ഇന്ത്യ എന്ന കുറിപ്പോടെയാണ് പ്രിയ വീഡിയോ പങ്കുവെച്ചത്.

ട്രെയിനിലെ രണ്ട് ബര്‍ത്തുകള്‍ തമ്മില്‍ കയറ് ഉപയോഗിച്ച് കട്ടിലിന് സമാനമായ രീതിയില്‍ തലങ്ങും വിലങ്ങും കെട്ടിയാണ് അദ്ദേഹം ഇരിപ്പിടം ഒരുക്കുന്നത്. ട്രെയിനിലെ മാറ്റാളുകള്‍ ഇയാളുടെ പ്രവൃത്തി നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. കയറ് ഉപയോഗിച്ച് ഇങ്ങനെ കെട്ടി ഇരിപ്പിടം ഒരുക്കുന്നത് ആദ്യമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. സാരിയും മുണ്ടുമെല്ലാം ഉപയോഗിച്ച് തൊട്ടില്‍ കെട്ടി ആളുകള്‍ ഇരിക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

Latest News