AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vehicle New Horn Rule: വാഹനങ്ങൾക്കിനി ഹോണല്ല, ശബദം ഓടക്കുഴലും വയലിനുമാകാം

Vehicle Horn New Law: ശബ്ദമലിനീകരണം കുറച്ച് ഇന്ത്യൻ റോഡുകൾ ശാന്തമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. നഗര പ്രദേശങ്ങളിൽ ഇത് വളരെ അധികം ഗുണം ചെയ്യുമെന്നാണ് സൂചന.

Vehicle New Horn Rule: വാഹനങ്ങൾക്കിനി ഹോണല്ല, ശബദം ഓടക്കുഴലും വയലിനുമാകാം
Nitin Gadkari Vehicle HornImage Credit source: TV9 Network
arun-nair
Arun Nair | Published: 23 Apr 2025 16:36 PM

രാജ്യത്തെ വാഹനങ്ങളുടെ ഹോണുകൾ മാറ്റി സംഗീതോപകരണങ്ങളുടെ ശബ്ദമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഉയർന്ന ശബ്ദത്തിലുള്ള ഹോണുകൾക്ക് പകരം ഇനി ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം തുടങ്ങിയ സംഗിതോപകരണങ്ങളുടെ ശബ്ദം ഹോണിൽ കൊണ്ടുവരാനണ് ആലോചിക്കുന്നത്. താമസിക്കാതെ തന്നെ ഇത് നടപ്പാക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശബ്ദമലിനീകരണം ഒഴിവാക്കുക എന്നതാണ് ഇത്തരം നടപടികളുടെ ലക്ഷ്യം.

ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. ശബ്ദമലിനീകരണം കുറച്ച് ഇന്ത്യൻ റോഡുകൾ ശാന്തമാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. നഗര പ്രദേശങ്ങളിൽ ഇത് വളരെ അധികം ഗുണം ചെയ്യുമെന്നാണ് സൂചന. രാജ്യത്തെ 40 ശതമാനം മലിനീകരണവും ഗതാഗത മേഖലയിൽ നിന്നാണ് വരുന്നതെന്നും ഇതിനായി സർക്കാർ തന്നെ മുൻകൈ എടുത്ത് ഹരിത സൌഹൃദ വാഹനങ്ങൾ, ഇന്ധനങ്ങൾ എന്നിവയുടെ ഉപയോഗം കൂട്ടാനാണ് ശ്രമം.

ഇന്ത്യയിൽ വാഹന വ്യവസായം വളർച്ചയിലാണ്. 2014-ൽ 14 ലക്ഷം കോടിയിലായിരുന്നെങ്കിൽ ഇന്നത് 22 ലക്ഷം കോടിയിലേക്ക് വളർന്നിരിക്കുകയാണ്. ജപ്പാനെ പിന്തള്ളി അമേരിക്കക്കും ചൈനക്കും പിന്നിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോമൊബൈല്‍ വിൽപ്പന കേന്ദ്രമായിരിക്കുകയാണ് ഇന്ത്യ.