5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Rail Project: കോടികളുടെ വമ്പൻ റെയിൽവേ പദ്ധതികൾ; 64 പുതിയ സ്റ്റേഷനുകൾ, പദ്ധതിയിൽ ഉൾപ്പെടുന്നത് ഏഴ് സംസ്ഥാനങ്ങൾ

New Rail Project In India: കേരളത്തിലൂടെയുള്ള പാതകൾ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. പുതിയ എട്ട് റെയിൽവേ ലൈനുകളിൽ കൂടുതലും ഒഡീഷയിൽ ആണ് നിർമ്മിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.

New Rail Project: കോടികളുടെ വമ്പൻ റെയിൽവേ പദ്ധതികൾ; 64 പുതിയ സ്റ്റേഷനുകൾ, പദ്ധതിയിൽ ഉൾപ്പെടുന്നത് ഏഴ് സംസ്ഥാനങ്ങൾ
New Rail Project.
neethu-vijayan
Neethu Vijayan | Updated On: 10 Aug 2024 12:58 PM

ന്യൂഡൽ​ഹി: രാജ്യത്ത് 900 കിലോമീറ്റർ പുതിയ റെയിൽപാതയ്ക്ക് അനുമതി നൽകി കേന്ദ്ര (New Rail Project) മന്ത്രിസഭ. 24,657 കോടിയുടെ പുതിയ പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് ഈ പദ്ധതി കടന്നുപോകുന്നത്. എട്ട് പുതിയ പാതകൾക്കാണ് അനുമതി. എന്നാൽ കേരളത്തിലൂടെയുള്ള പാതകൾ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതിയ റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ്, ബിഹാർ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 14 ജില്ലകളിലൂടെയാണ് പുതിയ റെയിൽ പാത കടന്നുപോവുക. 64 പുതിയ സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ കിഴക്കൻ സിംഗ്ബം, ഭദാദ്രി കോതഗുഡെം, മൽക്കൻഗിരി, കലഹണ്ടി, നബരംഗ്പൂർ, രായഗഡ തുടങ്ങിയ ജില്ലകളിലെ 510 ഗ്രാമങ്ങളിലെ 40 ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ALSO READ: ഡൽഹി മദ്യനയക്കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ അജന്ത ഗുഹകൾ ഇന്ത്യൻ റെയിൽവേ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുകയും അതിലൂടെ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുകയും ചെയ്യാൻ സാധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ കാർഷികോൽപ്പന്നങ്ങൾ, വളം, കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ, സിമൻറ്, ബോക്‌സൈറ്റ്, ചുണ്ണാമ്പുകല്ല്, അലുമിനിയം പൌഡർ തുടങ്ങിയ ചരക്കുനീക്കത്തിന് അവശ്യമായാണ് പുതിയ പാതകളുടെ നിർമ്മാണമെന്നും സർക്കാർ അറിയിച്ചു.

പുതിയ എട്ട് റെയിൽവേ ലൈനുകളിൽ കൂടുതലും ഒഡീഷയിൽ ആണ് നിർമ്മിക്കുക. ഗുണുപൂർ – തെരുബാലി, ജുനഗർ-നബ്രംഗ്പൂർ, ബദാംപഹാർ – കന്ദുജാർഗഡ്, ബംഗ്രിപോസി – ഗോരുമാഹിസാനി എന്നിവ ഒഡീഷയിലാണ്. മൽക്കൻഗിരി – പാണ്ഡുരംഗപുരം (ഭദ്രാചലം വഴി) പാത ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ബുരാമറയ്ക്കും ചകുലിയയ്ക്കും ഇടയിലുള്ള റെയിൽവേ ലൈൻ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ്. ജൽന – ജൽഗാവ് പാത മഹാരാഷ്ട്രയിലും ബിക്രംശില – കതാരേഹ് റെയിൽ പാത ബിഹാറിലുമാണ് സ്ഥിതി ചെയ്യുന്നത്.