New Governors: ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ, പുതുച്ചേരി ലഫ്. ഗവർണറായി മലയാളി

New Governors including malayali: മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെ തിരഞ്ഞെടുത്തപ്പോൾ സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവർണറാക്കും എന്നാണ് അറിയിപ്പ്.

New Governors: ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ, പുതുച്ചേരി ലഫ്. ഗവർണറായി മലയാളി

K-Kailashnathan

Published: 

28 Jul 2024 06:14 AM

ന്യൂഡൽഹി: 9 സംസ്ഥാനങ്ങൾ ഉൾപ്പെടെ 10 സ്ഥലങ്ങളിൽ പുതിയ ​ഗവർണമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാബ്-ചണ്ഡീഗഢ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ച്ത്. ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതിഭവനിൽ നിന്ന് ഇറങ്ങിയത്.

ഇതനുസരിച്ച് ഹരിഭാഹു കിസൻറാവു ബാഗ്‌ഡെയാണ് രാജസ്ഥാൻ ഗവർണർ. ജിഷ്ണു ദേവ് വർമയെ തെലങ്കാന ഗവർണറായും ഓം പ്രകാശ് മാത്തൂറിനെ സിക്കിമിലും സന്തോഷ് കുമാർ ഗാങ്‌വാറിനെ ഝാർഖണ്ഡിലും രമൺ ദേകയെ ഛത്തീസ്ഗഢിലും ഗവർണറായി നിയമിക്കപ്പെട്ടു.

ALSO READ – പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23ന് യുക്രൈൻ സന്ദർശിക്കും; യാത്ര റഷ്യൻ സന്ദർശനത്തിന് പിന്നാലെ

മേഘാലയ ഗവർണറായി സി.എച്ച്. വിജയശങ്കറിനെ തിരഞ്ഞെടുത്തപ്പോൾ സി.പി. രാധാകൃഷ്ണനെ മഹാരാഷ്ട്രയുടെയും പുതിയ ഗവർണറാക്കും എന്നാണ് അറിയിപ്പ്. ഗുലാബ് ചന്ദ് കഠാരിയയെ പഞ്ചാബ് ഗവർണറായി നിയമിച്ചത്. ചണ്ഡീഗഢ്‌ അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം തന്നെയാണ് ഉള്ളത്. ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസം ഗവർണർ. ഇദ്ദേഹത്തിന് മണിപ്പുർ ഗവർണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട് എന്നാണ് വിവരം.

പുതുച്ചേരി ലഫ്. ഗവർണറായി മലയാളി

മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.കൈലാസനാഥനെയാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചത്. മോദിയുടെ വിശ്വസ്ഥൻ എന്ന പേരിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. ​ഗുജറാത്തിലായിരുന്നു അദ്ദേഹ​ത്തിന്റെ ഔ​ദ്യോ​ഗിക കാലം.

മാറ്റമില്ലാത്തതായി കെ.കെ മാത്രം എന്നാണ് ​ഗുജറാത്ത് മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിമാർ വന്നു പോകുമ്പോളും മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റമില്ലാത്ത ഉദ്യോ​ഗസ്ഥനായിരുന്നു ഈ വടകരക്കാരൻ.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ