New Central Ministers: കേന്ദ്രമന്ത്രിമാരിൽ 99 ശതമാനവും കോടീശ്വരന്മാർ; 6 പേരുടെ ആസ്തി 100 കോടിക്കു മുകളിൽ

New Union Ministers With Criminal Case: മൂന്നാം മോദി സർക്കാരിനു കീഴിലുള്ള മന്ത്രിസഭയിലെ 28 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്.

New Central Ministers: കേന്ദ്രമന്ത്രിമാരിൽ 99 ശതമാനവും കോടീശ്വരന്മാർ; 6 പേരുടെ ആസ്തി 100 കോടിക്കു മുകളിൽ

new millionaire Union ministers India

Updated On: 

12 Jun 2024 16:01 PM

ന്യൂഡൽഹി: കേന്ദ്രമന്ത്രി സഭയിൽ 99 ശതമാനവും കോടീശ്വരന്മാർ. ഇതിൽ ആറു പേർ 100 കോടിക്കുമുകളിൽ ആസ്തി ഉള്ളവരാണ്.  മന്ത്രിമാരുടെ ആകെ ആസ്തി പരിശോധിച്ചാൽ ശരാശരി 107 കോടിയായി കണക്കാക്കാം. 71 മന്ത്രിമാരാണ് ഇത്തവണത്തെ മന്ത്രിസഭയിലെ അംഗങ്ങൾ. ഇവരിൽ ഒരാളൊഴികെ ബാക്കി 70 പേരും കോടിപതികളാണ്.

ക്യാബിനെറ്റ് ചുമതലയുള്ളവരിൽ ജ്യോതിരാദിത്യ സിന്ധ്യക്കാണ് ഏറ്റവും അധികം സ്വത്ത് 484 കോടിയാണ് അദ്ദേഹത്തിൻ്റെ ആസ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയും ഏകദേശം 3 കോടിയാണ്.

ഏറ്റവും കുറവ് ആസ്തിയുള്ളത് മന്ത്രിസഭയിലെ ജിതിൻ റാം മാഞ്ജിക്കാണ് . കണക്കുകൾ പ്രകാരം 0.3 ലക്ഷമാണ് അദ്ദേഹത്തിൻ്റെ ആകെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

നൂറുകോടിക്കു മുകളിൽ ആസ്തി ഉള്ളവർ

  • ഒന്നാം സ്ഥാനത്ത് ഗ്രാ​മ​വി​ക​സ​ന-​വാ​ർ​ത്താ​വി​നി​മ​യ സ​ഹ​മ​ന്ത്രി ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ പെ​മ്മ​സാ​നിയാണ്. ആകെ 5705.47 കോ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ​മ്പാ​ദ്യം.
  • രണ്ടാം സ്ഥാനത്ത് വാ​ർ​ത്താ​വി​നി​മ​യം, വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​. 424.75 കോ​ടിയാണ് സമ്പാദ്യം.
  • ഘ​ന​വ്യ​വ​സാ​യം, സ്റ്റീ​ൽ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​ക്കാണ് മൂന്നാം സ്ഥാനം. 217.23 കോ​ടി​യു​​ടെ സ്വ​ത്തു​ണ്ട് കുമാരസ്വാമിക്ക്.
  • റെ​യി​ൽ​വേ, വാ​ര്‍ത്താ​വി​ത​ര​ണം, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഐ.​ടി മ​ന്ത്രി അ​ശ്വി​നി ​വൈ​ഷ്ണ​വ് നാലാമൻ. ആ​സ്തി 144.12 കോ​ടി​യാ​ണ്.
  • സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്-​പ​ദ്ധ​തി നി​ര്‍വ​ഹ​ണം, ന​യ​രൂ​പ​വ​ത്ക​ര​ണം, സാം​സ്‌​കാ​രി​കം വ​കു​പ്പു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള റാ​വു ഇ​ന്ദ്ര​ജി​ത് സി​ങ്ങി​ന് 121.54 കോ​ടി​യാ​ണ് സ​മ്പാ​ദ്യം.
  • വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നാണ് അവസാന സ്ഥാനം. 110.95 കോ​ടി രൂ​പ​യു​ടെ​യും സ്വ​ത്തു​ണ്ട് ഇദ്ദേഹത്തിന്.

 28 മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ

മൂന്നാം മോദി സർക്കാരിലെ 28 മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളാണ്. ഇവരിൽ 19 പേർ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപണം നേരിടുന്നവരാണ്.

തുറമുഖ ഷിപ്പിങ് സഹമന്ത്രി ശന്തനു ഠാക്കൂർ, വിദ്യാഭ്യാസ സമന്ത്രി സുകാന്ത മജുംദാർ എന്നിവർക്കെതിരെ ​വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണെങ്കിൽ സുരേഷ് ​ഗോപി അടക്കം അഞ്ചു മന്ത്രിമാർ സ്ത്രീകൾക്കെതിരേയുള്ള അതിക്രമ കേസുകളിൽ പെട്ടവരാണ്.

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ