New Central Ministers: കേന്ദ്രമന്ത്രിമാരിൽ 99 ശതമാനവും കോടീശ്വരന്മാർ; 6 പേരുടെ ആസ്തി 100 കോടിക്കു മുകളിൽ
New Union Ministers With Criminal Case: മൂന്നാം മോദി സർക്കാരിനു കീഴിലുള്ള മന്ത്രിസഭയിലെ 28 മന്ത്രിമാർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്.
ന്യൂഡൽഹി: കേന്ദ്രമന്ത്രി സഭയിൽ 99 ശതമാനവും കോടീശ്വരന്മാർ. ഇതിൽ ആറു പേർ 100 കോടിക്കുമുകളിൽ ആസ്തി ഉള്ളവരാണ്. മന്ത്രിമാരുടെ ആകെ ആസ്തി പരിശോധിച്ചാൽ ശരാശരി 107 കോടിയായി കണക്കാക്കാം. 71 മന്ത്രിമാരാണ് ഇത്തവണത്തെ മന്ത്രിസഭയിലെ അംഗങ്ങൾ. ഇവരിൽ ഒരാളൊഴികെ ബാക്കി 70 പേരും കോടിപതികളാണ്.
ക്യാബിനെറ്റ് ചുമതലയുള്ളവരിൽ ജ്യോതിരാദിത്യ സിന്ധ്യക്കാണ് ഏറ്റവും അധികം സ്വത്ത് 484 കോടിയാണ് അദ്ദേഹത്തിൻ്റെ ആസ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയും ഏകദേശം 3 കോടിയാണ്.
ഏറ്റവും കുറവ് ആസ്തിയുള്ളത് മന്ത്രിസഭയിലെ ജിതിൻ റാം മാഞ്ജിക്കാണ് . കണക്കുകൾ പ്രകാരം 0.3 ലക്ഷമാണ് അദ്ദേഹത്തിൻ്റെ ആകെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
നൂറുകോടിക്കു മുകളിൽ ആസ്തി ഉള്ളവർ
- ഒന്നാം സ്ഥാനത്ത് ഗ്രാമവികസന-വാർത്താവിനിമയ സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനിയാണ്. ആകെ 5705.47 കോടിയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
- രണ്ടാം സ്ഥാനത്ത് വാർത്താവിനിമയം, വടക്കു കിഴക്കൻ മേഖല വികസന കാബിനറ്റ് മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ. 424.75 കോടിയാണ് സമ്പാദ്യം.
- ഘനവ്യവസായം, സ്റ്റീൽ വകുപ്പുകളുടെ ചുമതലയുള്ള എച്ച്.ഡി. കുമാരസ്വാമിക്കാണ് മൂന്നാം സ്ഥാനം. 217.23 കോടിയുടെ സ്വത്തുണ്ട് കുമാരസ്വാമിക്ക്.
- റെയിൽവേ, വാര്‍ത്താവിതരണം, ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് നാലാമൻ. ആസ്തി 144.12 കോടിയാണ്.
- സ്റ്റാറ്റിസ്റ്റിക്സ്-പദ്ധതി നിര്‍വഹണം, നയരൂപവത്കരണം, സാംസ്കാരികം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള റാവു ഇന്ദ്രജിത് സിങ്ങിന് 121.54 കോടിയാണ് സമ്പാദ്യം.
- വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിനാണ് അവസാന സ്ഥാനം. 110.95 കോടി രൂപയുടെയും സ്വത്തുണ്ട് ഇദ്ദേഹത്തിന്.
28 മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ
മൂന്നാം മോദി സർക്കാരിലെ 28 മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളാണ്. ഇവരിൽ 19 പേർ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപണം നേരിടുന്നവരാണ്.
തുറമുഖ ഷിപ്പിങ് സഹമന്ത്രി ശന്തനു ഠാക്കൂർ, വിദ്യാഭ്യാസ സമന്ത്രി സുകാന്ത മജുംദാർ എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണെങ്കിൽ സുരേഷ് ഗോപി അടക്കം അഞ്ചു മന്ത്രിമാർ സ്ത്രീകൾക്കെതിരേയുള്ള അതിക്രമ കേസുകളിൽ പെട്ടവരാണ്.