Netaji Subhas Chandra Bose Jayanti 2025: നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെയെന്ന് നരേന്ദ്ര മോദി… കുട്ടികളുടെ ഉത്തരം ഇങ്ങനെ

Narendra Modi On Netaji Subhas Chandra Bose Jayanti: ഇന്ത്യയുടെ യുവാക്കൾക്ക് പ്രചോദനം നൽകുന്ന ധീരതയുടെയും പ്രോത്സാഹനത്തിൻ്റെയും പ്രതീകമാണ് സുഭാഷ് ചന്ദ്രബോസെന്ന് മോദി അദ്ദേഹത്തെ ഓർത്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും മോദി വ്യക്തമാക്കി.

Netaji Subhas Chandra Bose Jayanti 2025: നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെയെന്ന് നരേന്ദ്ര മോദി... കുട്ടികളുടെ ഉത്തരം ഇങ്ങനെ

Narendra Modi

Updated On: 

23 Jan 2025 19:40 PM

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ യുവാക്കൾക്ക് പ്രചോദനം നൽകുന്ന ധീരതയുടെയും പ്രോത്സാഹനത്തിൻ്റെയും പ്രതീകമാണ് സുഭാഷ് ചന്ദ്രബോസെന്ന് മോദി അദ്ദേഹത്തെ ഓർത്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്നും മോദി വ്യക്തമാക്കി. നേതാജിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ കുട്ടികളുമായി സംവദിക്കുന്നതിൻ്റെ വീഡിയോയും മോദി തൻ്റെ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

നാടിൻ്റെയും എൻ്റെയും യുവത്വ തുളുമ്പുന്ന കൂട്ടുകാരുമായുള്ള പ്രത്യേക സംവാദം കാണാതെ പോകരുത്… എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളോടൊപ്പമുള്ള സംവാദത്തിൽ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളും മോദി ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അദ്ദേഹത്തിൻ്റെ ജന്മസ്ഥലം എവിടെയാണെന്നുള്ള ചോദ്യത്തിൽ ഒഡിഷയിലെ കട്ടക്ക് എന്നാണ് കുട്ടികൾ നൽകിയ മറുപടി. മറ്റ് ചില രസകരമായ നിമിഷങ്ങളും ദൃശ്യങ്ങളിൽ കാണാം.

“നമ്മുടെ രാജ്യം ‘വിക്ഷിത് ഭാരതം’ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കുമ്പോൾ, നേതാജിയുടെ ജീവിതത്തിൽ നിന്ന് ധാരാളം പ്രചോദനം നമുക്ക് ഉൾക്കൊള്ളാവുന്നതാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ‘ആസാദ് ഹിന്ദ്’ ആയിരുന്നു. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചയാളാണ് അ​ദ്ദേഹം. സിവിൽ സർവീസ് പരീക്ഷ പാസായ ആളാണ് നേതാജി.

വേണമെങ്കിൽ, ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു ഓഫീസർ സ്ഥാനം ഏറ്റെടുത്ത് അദ്ദേഹത്തിന് സുഖകരമായ ഒരു ജീവിതം നയിക്കാമായിരുന്നു. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. തന്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ടാണ് ആ പ്രവർത്തനത്തിലേക്ക് അദ്ദേഹം എത്തിയത്. അതിനാൽ വിക്ഷിത് ഭാരതം കെട്ടിപ്പടുക്കാൻ നമുക്ക് പലതും നഷ്ട്ടപ്പെടുത്തേണ്ടി വന്നേക്കാം” മോദി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുർമുവും അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന് പുഷ്പാർച്ചന നടത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയും ആദരാഞ്ജലി അർപ്പിച്ചു.

 

 

 

പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്