Anti-Paper Leak Law: ചോദ്യപേപ്പർ ചോർച്ച: പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

Centre Anti-Paper Leak Law: പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം വരെ തടവാണ്. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കും.

Anti-Paper Leak Law: ചോദ്യപേപ്പർ ചോർച്ച: പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ
Published: 

22 Jun 2024 06:15 AM

ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ (NEET, UGC-NET Row) ചോദ്യപേപ്പർ ചോർച്ച തടയുന്നത് (Anti-Paper Leak Law) സംബന്ധിച്ച പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ (Public Examinations (Prevention of Unfair Means) Act) വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമം അനുസരിച്ച് പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് അനുശാസിക്കുന്നത്.

പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം വരെ തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് നിലവിൽ. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവുന്നതാണ്.

കേന്ദ്ര സർക്കാർ ഫെബ്രുവരി അഞ്ചിനാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് ഇത് പാസാക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി ഒമ്പതിന് രാജ്യസഭയിൽ അവതരിപ്പിച്ചു. രണ്ട് സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നിയമത്തിൻ്റെ പരിധിയിൽ വരുന്നത്.

ALSO READ: തലേന്ന് ചോദ്യപേപ്പർ കയ്യിലെത്തിയെന്ന് അറസ്റ്റിലായ വിദ്യാർഥി; കേന്ദ്രം ഉന്നതതല സമിതി രൂപീകരിക്കുമെന്ന് ധർമേന്ദ്ര പ്രധാൻ

കൂടാതെ, ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ കേന്ദ്ര സർക്കാരിന് നിയമം അധികാരം നൽകുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, ബാങ്കിംഗ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എന്നിവ നടത്തുന്ന എല്ലാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കും ഈ നിയമം ബാധകമാണ്.

അതേസമയം യുജിസി നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപെന്ന് സിബിഐയുടെ കണ്ടെത്തൽ. ആറ് ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ വിറ്റതെന്നും കണ്ടെത്തി. ഈ ചോദ്യപേപ്പർ എൻക്രിപ്റ്റഡ് അക്കൗണ്ടുകൾ വഴി ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു എന്നും സിബിഐ കണ്ടെത്തലിലുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു എന്ന പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

ചോദ്യപേപ്പർ ചോർന്നത് എവിടെവച്ചാണെന്ന് കണ്ടെത്താൻ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ചില പരിശീലന കേന്ദ്രങ്ങൾക്ക് ചോർച്ചയിൽ പങ്കുണ്ടെന്നും ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥരടക്കം നിരീക്ഷണത്തിലാണെന്നും സിബിഐ അറിയിച്ചു. ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സിബിഐയ്ക്ക് ആലോചനയുണ്ട്.

ഇതിനിടെ, നാഷണൽ ടെസ്റ്റിങ് ഏജൻസിയെ നവീകരിക്കാൻ ഒരു ഉന്നതാധികാര കമ്മറ്റിയെ നിയോഗിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞു. പരീക്ഷാ നടത്തിപ്പും സുരക്ഷാ മാനദണ്ഡങ്ങളുമൊക്കെ ഈ കമ്മറ്റി പരിശോധിക്കും. എൻടിഎയ്ക്ക് വരുത്തേണ്ട മാറ്റങ്ങളും ഇവർ അറിയിക്കും. ഒരു തെറ്റുപോലും വരാത്ത പരീക്ഷാനടത്തിപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

Related Stories
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
Teenager Gang Rape: 16കാരി ഭിക്ഷ യാചിച്ചെത്തി; ഭക്ഷണം നൽകി, അനിയനെ കണ്ടുപിടിക്കാമെന്ന് പറഞ്ഞു; പിന്നാലെ കൂട്ടബലാത്സംഗം
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു