National Herald Case : നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു; വാദം ഏപ്രിൽ 25 മുതൽ
National Herald Case ED Charge Sheet : കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. കൂടാതെ നാഷണൽ ഹെറാൾഡിൻ്റെ 661 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടിയും ഇഡി ആരംഭിച്ചു

ന്യൂ ഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ദേശീയ അന്വേഷണ ഏജൻസിയായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇഡി കോൺഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. കേസിൽ വാദം ഏപ്രിൽ 25-ാം തീയതി മുതൽ ആരംഭിക്കും.
കേസുമായി ബന്ധപ്പെട്ട് നാഷണൽ ഹെറാൾഡിൻ്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ഇഡി ആരംഭിച്ചിരുന്നു. കൂടാതെ കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്ര ഏജൻസി കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ജവഹർലാൽ നെഹ്രും ആരംഭിച്ച കോൺഗ്രസിൻ്റെ മുഖപത്രമായിരുന്നു നാഷണൽ ഹെറാൽഡ്. അസോസിയേറ്റഡ് ജേൺൽസ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം സോണിയയും രാഹുലും ചേർന്ന് പുതുതായി സ്ഥാപിച്ച യങ് ഇന്ത്യയുമായി ലയിപ്പിച്ചു. ഈ നീക്കത്തിൽ അനധികൃത പണമിടാപാടിലുടെ അഴമതി നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നാഷണൽ ഹെറാൾഡ് ഇടപാടിൽ 2012ൽ പരാതി ആദ്യമായി നൽകുന്നത്. 2008ൽ നാഷണൽ ഹെറാൾഡിൻ്റെ അച്ചടി നിർത്തിലാക്കിയിരുന്നു.