AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mehbooba Mufti: ‘ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കാൻ ഭരണകക്ഷിക്ക് ഭയം; ബിജെപി ജമ്മു കശ്മീരിൽ അജണ്ട നടപ്പിലാക്കുന്നു’: വിമർശിച്ച് മെഹബൂബ മുഫ്തി

Mehbooba Mufti slams ruling National Conference: ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കാൻ അവർ ഭയപ്പെടുന്നുവെന്നും ജമ്മു കശ്മീരിൽ ബിജെപി അജണ്ട നടപ്പിലാക്കുകയാണെന്നും മെഹബൂബ ആരോപിച്ചു.

Mehbooba Mufti: ‘ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കാൻ ഭരണകക്ഷിക്ക് ഭയം; ബിജെപി ജമ്മു കശ്മീരിൽ അജണ്ട നടപ്പിലാക്കുന്നു’: വിമർശിച്ച് മെഹബൂബ മുഫ്തി
Mehbooba MuftiImage Credit source: social media
sarika-kp
Sarika KP | Published: 21 Apr 2025 07:35 AM

ഭരണകക്ഷിയായ പിഡിപി നാഷണൽ കോൺഫറൻസിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആർട്ടിക്കിൾ 370 നെക്കുറിച്ച് സംസാരിക്കാൻ അവർ ഭയപ്പെടുന്നുവെന്നും ജമ്മു കശ്മീരിൽ ബിജെപി അജണ്ട നടപ്പിലാക്കുകയാണെന്നും മെഹബൂബ ആരോപിച്ചു.കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പിഡിപിയുടെ മോശം പ്രകടനത്തിന് ശേഷം ഇവിടെയെത്തിയ മെഹബൂബ രജൗറിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രൂക്ഷ വിമർശനം.

രാജ്യത്തെ അടിച്ചമർത്തപ്പെട്ട മുസ്ലീം സമൂഹത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും അതിനാൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ജനങ്ങളോട് അവർ ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരുമായി നിരവധി യോഗങ്ങൾ നടത്തിയിട്ടാണ് മെഹബൂബ മടങ്ങിയത്.

Also Read:ബംഗാളിൽ കലാപം ഇളക്കിവിട്ടത് ആർഎസ്എസും ബിജെപിയും; ആരോപണവുമായി മമത ബാനർജി

വഖഫ് ഭേദഗതി നിയമത്തിനെതിരെ പിഡിപി കശ്മീരിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതായും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മുഫ്തി പറഞ്ഞു. ഹരജികൾ പരിഗണിക്കുമ്പോൾ സുപ്രിംകോടതി മുസ്ലിംങ്ങളുടെ പൊതുവികാരം മാനിക്കണമെന്നും മുഫ്തി പറഞ്ഞു.കോടിക്കണക്കിന് മുസ്‌ലിംകളുടെ പ്രശ്നമാണ് വഖഫ്. ഇതിന് തങ്ങളുടെ പക്കൽ തെളിവുകൾ‌‌ ഉണ്ടെന്നും സുപ്രിംകോടതിയും ഈ പൊതുവികാരം മനസ്സിലാക്കി വഖഫ് ഭേദഗതി നിയമത്തിനെതിരെ തീരുമാനമെടുക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും മെഹബൂബ പറഞ്ഞു.

ഗാന്ധിജിയുടെ ഇന്ത്യ മാറുകയാണെന്നും മുസ്ലീങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കപ്പെടുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാൽ, രാജ്യത്തെ അടിച്ചമർത്തപ്പെട്ട മുസ്ലീങ്ങൾക്ക് പിന്തുണ നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരുന്നുവെന്നും അവർ പറഞ്ഞു.