Naresh Mhaske: ഉദ്ധവ് താക്കറെ ശിവസേനയെ ഹൈജാക്ക് ചെയ്തു; ആരോപണവുമായി നരേഷ് മാസ്‌കെ
Naresh Mhaske Against Uddhav Thackeray: ശിവസേനയ്ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് രാജ് താക്കറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ് ഇടപെടുന്നത് വരെ ആ ഉത്തരവാദിത്തം രാജിനെ ഏല്‍പ്പിക്കാന്‍ ബാല്‍ താക്കറെ തയാറായിരുന്നുവെന്നും നരേഷ് മാസ്‌കെ പറഞ്ഞു.

മുംബൈ: ബാല്‍ താക്കറെയെ ബ്ലാക്ക്‌മെയില്‍ ഉദ്ധവ് താക്കറെ ശിവസനേയെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം നേതാവ് നരേഷ് മാസ്‌കെ. രാജ് താക്കറെ, ഗണേഷ് നായിക്, നാരായണ്‍ റാണെ എന്നിവര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണം കൈമാറാന്‍ ബാല്‍ താക്കറെ തീരുമാനിച്ചപ്പോള്‍ വീടുവിട്ടിറങ്ങുമെന്ന് ഉദ്ധവ് പറഞ്ഞതായി മാസ്‌കെ ആരോപിക്കുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പരാമര്‍ശം.
ശിവസേനയ്ക്ക് സ്വാധീനമില്ലാത്ത ഇടങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് രാജ് താക്കറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ് ഇടപെടുന്നത് വരെ ആ ഉത്തരവാദിത്തം രാജിനെ ഏല്‍പ്പിക്കാന്‍ ബാല്‍ താക്കറെ തയാറായിരുന്നുവെന്നും നരേഷ് മാസ്‌കെ പറഞ്ഞു.
ഷിന്‍ഡെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സ്ഥാപകന്‍ രാജ് താക്കറെയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ചിലരെ അസ്വസ്ഥരാക്കി. ഇരുനേതാക്കളും ഒരേ അടിസ്ഥാന മൂല്യങ്ങള്‍ പങ്കിടുന്നവരാണ്. ഒരുകാലത്ത് കോണ്‍ഗ്രസിനെതിരെ നിന്നവര്‍ ഇപ്പോള്‍ അവരുടെ പിന്തുണ തേടുന്നുവെന്നും ഉദ്ധവ് താക്കറെയെ പരിഹസിച്ചുകൊണ്ട് നരേഷ് മാസ്‌കെ പറഞ്ഞു.




ഉദ്ധവ് താക്കറെയുടെ സഹായിയായ സഞ്ജയ് റാവത്ത് അന്തരിച്ച ധരംവീര്‍ ആനന്ദ് ദിഘെയോട് അസൂയ വെച്ചുപുലര്‍ത്തുന്നു. നിങ്ങള്‍ പ്രസിദ്ധീകരിച്ച പ്രകോപനപരമായ ലേഖനത്തിലൂടെ ഒരിക്കല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ദിഘെയുടെ പേര് പറയാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ലെന്നും നരേഷ് മാസ്‌കെ കൂട്ടിച്ചേര്‍ത്തു.