5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Narendra Modi: നരേന്ദ്ര മോദിയെ ദൈവമാക്കി പാലഭിഷേകം; വിശ്വകര്‍മാവിന്റെ ഫോട്ടോയില്‍ പ്രധാനമന്ത്രിയുടെ മുഖം

Narendra Modi Birthday Celebration: ആധുനിക ഇന്ത്യയുടെ വിശ്വകര്‍മ്മാവാണ് മോദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പാലഭിഷേകം. ബിഹാറിലെ പട്‌നയിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടന്നത്.

Narendra Modi: നരേന്ദ്ര മോദിയെ ദൈവമാക്കി പാലഭിഷേകം; വിശ്വകര്‍മാവിന്റെ ഫോട്ടോയില്‍ പ്രധാനമന്ത്രിയുടെ മുഖം
നരേന്ദ്ര മോദിയെ പൂജിക്കുന്നു
Follow Us
shiji-mk
SHIJI M K | Published: 17 Sep 2024 23:30 PM

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) ദൈവമാക്കി പാലഭിഷേകം. മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പാലഭിഷേകം നടത്തിയത്. വിശ്വകര്‍മ്മാവിന്റെ ചിത്രത്തില്‍ ദൈവത്തിന്റെ മുഖത്തിന് പകരം മോദിയുടെ ഫോട്ടോ വെച്ചുകൊണ്ടായിരുന്നു പാലഭിഷേകം. ഹിന്ദു വിശ്വാസ പ്രകാരം കരകൗശല വിദഗ്ധരുടെ ദൈവമാണ് വിശ്വകര്‍മ്മാവ്. പ്രപഞ്ച ശില്‍പിയാണ് വിശ്വകര്‍മ്മാവെന്നും വിശ്വാസമുണ്ട്. ആധുനിക ഇന്ത്യയുടെ വിശ്വകര്‍മ്മാവാണ് മോദി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പാലഭിഷേകം. ബിഹാറിലെ പട്‌നയിലെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടന്നത്.

നരേന്ദ്ര മോദിയെ പൂജിക്കുന്ന വീഡിയോ

അഞ്ച് മുഖങ്ങളും 15 കണ്ണുകളുമുള്ള രൂപമാണ് വിശ്വകര്‍മ്മാവിന്റേത്. ഇതില്‍ ഓരോ മുഖവും വ്യത്യസ്തമാണ്. വിശ്വകര്‍മ്മാവിന്റെ സ്വര്‍ണനിറത്തിലുള്ള ശരീരത്തില്‍ 10 കൈകള്‍, കര്‍ണകുണ്ഡലം, മഞ്ഞ വസ്ത്രം, പുഷ്പമാല, സര്‍പയജ്ഞോപവിതം, രുദ്രാക്ഷമാല, പുലിത്തോല്‍, ഉത്തരീയം, പീനാകം, ജപമാല, നാഗം, ശൂലം, താമര, വീണ, ഡമരു, ബാണം, ശംഖ്, ചക്രം എന്നിവയും ഉണ്ടായിരിക്കും. ഈ ചിത്രത്തിലാണ് മോദിയുടെ മുഖം ചേര്‍ത്തത്.

Also Read: Arvind Kejriwal: അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ചിത്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ദൈവത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

നരേന്ദ്ര മോദി

1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള വാഡ്‌നഗറിലാണ് മോദിയുടെ ജനനം. ദാമോദര്‍ദാസ് മുല്‍ഛന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായാണ് മോദി ജനിക്കുന്നത്. എട്ടാം വയസ്സില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മോദി, 1985ലാണ് ബിജെപിയിലേക്ക് എത്തിചേരുന്നത്. 1987ല്‍ നടന്ന അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മിന്നും വിജയത്തിന് പിന്നില്‍ മോദിയുടെ തന്ത്രങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിന് ശേഷം മോദിയെ തേടിയെത്തിയത് ഗുജറാത്ത് ബിജെപിയുടെ സംഘടനാ സെക്രട്ടറി എന്ന സ്ഥാനമായിരുന്നു.

പിന്നീടങ്ങോട്ട് മോദിയുടെ ജീവിതത്തിലെ വലിയ വഴിത്തിരുവുകള്‍ ആയിരുന്നു. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, ദേശീയ സെക്രട്ടറി തുടങ്ങിയ വിവിധ സ്ഥാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 2001 ഒക്ടോബര്‍ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെടുന്നത്. 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്ന മോദി പിന്നീട് ആ സ്ഥാനം രാജിവെച്ച് വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ച നരേന്ദ്ര മോദി 2014 മെയ് 26നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2024ലും ഭരണത്തുടര്‍ച്ച ലഭിച്ചതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായ മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡിലേക്ക് മോദി എത്തി.

സേവ പര്‍വ്

നരേന്ദ്ര മോദിയുടെ ജന്മദിനം ഇത്തവണയും രാജ്യവ്യാപകമായി സേവ പര്‍വ് എന്ന പേരിലാണ് ബിജെപി ആചരിച്ചത്. രക്തദാന ക്യാംപുകള്‍, ശുചീകരണം, സൗജന്യ ഭക്ഷണവിതരണം തുടങ്ങി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സേവാ പര്‍വിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ചു.

Also Read: Bulldozer Raj: രാജ്യത്ത് ബുള്‍ഡോസര്‍ രാജ് വേണ്ട; തടയിട്ട് സുപ്രീംകോടതി

കൂടാതെ ജന്മനാടായ ഗുജറാത്തില്‍ മോദിയുടെ ജന്മദിനം വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ആളുകള്‍ക്ക് സൗജന്യ ഓട്ടോയാത്ര, കടകളില്‍ ഡിസ്‌കൗണ്ട് തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷിയായത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ സൂറത്തിലെ 2500 വ്യവസായികള്‍ 10 മുതല്‍ 100 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 110 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആളുകള്‍ക്ക് സൗജന്യമായ യാത്ര വാഗ്ദാനം ചെയ്യുന്നതായും ബിജെപി വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുമെന്ന് അജ്മീര്‍ ഷരീഫ് ദര്‍ഗ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അന്നേ ദിവസം 4,000 കിലോ വെജിറ്റേറിയന്‍ ഭക്ഷണം ലങ്കാറില്‍ (ഊട്ടുപുര) വിതരണം ചെയ്യാനായിരുന്നു തീരുമാനം. ചോറ്, നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ് വിതരണം ചെയ്ത ഭക്ഷണം. സേവനമെന്ന നിലയില്‍ ഗുരുക്കന്മാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം വിതരണം ചെയ്യാനാണ് അജ്മീര്‍ ഷരീഫ് ദര്‍ഗയുടെ തീരുമാനിച്ചത്.

Latest News