Pahalgam Terror Attack: ജമ്മു കശ്മീരില്‍ സമാധാനം തിരികെ വരുന്നത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല: പ്രധാനമന്ത്രി
Narendra Modi About Pahalgam Terror Attack: ഏപ്രില്‍ 22 ന് നടന്ന ആക്രമണം ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിച്ചിട്ടുണ്ട്. ഏത് ഭാഷക്കാരനോ ആയിക്കൊള്ളട്ടെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കുന്നതായി തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓരോ ഇന്ത്യക്കാരെന്റെയും രക്തം തിളച്ച് മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ പൗരന്മാരോടും ഐക്യത്തോടെ തുടരാന്‍ മന്‍ കി ബാത്തിലൂടെ മോദി ആവശ്യപ്പെട്ടു.
ഭീകരതയുടെ യജമാനന്മാരുടെ നിരാശയും ഭീരുത്വവുമാണ് ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്. കശ്മീരില്‍ സമാധാനം തിരിച്ചുവരികയായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഉന്മേഷം പുലര്‍ന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ അഭൂതപൂര്‍മായ വേഗത, ജനാധിപത്യം ശക്തിപ്പെട്ടു, വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വരുമാനം വര്‍ധിച്ചു, യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നു, ഇതെല്ലാം രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏപ്രില്‍ 22 ന് നടന്ന ആക്രമണം ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിച്ചിട്ടുണ്ട്. ഏത് ഭാഷക്കാരനോ ആയിക്കൊള്ളട്ടെ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളയ്ക്കുന്നതായി തനിക്ക് തോന്നുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ലോകം മുഴുവന്‍ ഇന്ത്യയോടൊപ്പമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ ലഭിക്കും. കശ്മീരിനെ നശിപ്പിക്കാന്‍ വേണ്ടി തീവ്രവാദികളും അവരുടെ യജമാനന്മാരും ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ 140 കോടി ഇന്ത്യക്കാരുടെയും ഐക്യമാണ് ഏറ്റവും വലിയ ശക്തി. ഭീകരതയ്‌ക്കെതിരായ നിര്‍ണായക യുദ്ധത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ ഐക്യമാണ്. വെല്ലുവിളിയെ നേരിടാന്‍ നാം നമ്മുടെ ആദര്‍ശങ്ങളെ ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ഇച്ഛാശക്തി പ്രകടിപ്പിക്കണം. രാജ്യം ഒരേ സ്വരത്തില്‍ ചോദിക്കുന്നത് എങ്ങനെയായിരിക്കും നമ്മള്‍ എങ്ങനെയായിരിക്കും മറുപടി നല്‍കുന്നതെന്നാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നതെന്നും അക്കാര്യത്തിലേക്ക് തന്നെയാണ് നരേന്ദ്ര മോദി പറയുന്നു.
എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും. നമ്മുടെ ഐക്യവും സ്‌നേഹവും ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നും നേരത്തെ മോദി പറഞ്ഞിരുന്നു.
പരിക്കേറ്റവരുടെ ക്ഷേമം ഉറപ്പാക്കാനായി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നു. ഒരാള്‍ക്ക് മകനെ നഷ്ടപ്പെട്ടു, മറ്റൊരാള്‍ക്ക് സഹോദരനെ നഷ്ടപ്പെട്ടു, ഒരാള്‍ക്ക് ജീവിത പങ്കാളിയെ നഷ്ടപ്പെട്ടു, ക്രൂരമായ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. നിരപരാധികളായ വിനോദസഞ്ചാരികള്‍ക്ക് നേരെ മാത്രമല്ല ഈ ആക്രമണം നടന്നത്, ഇന്ത്യയുടെ ആത്മാവിനെ തന്നെ ആക്രമിക്കാനാണ് അവര്‍ ധൈര്യം കാണിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.