5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi Ukraine Visit: യുക്രെയ്ന്‍ സന്ദര്‍ശനത്തിന് ശേഷം മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടോ?; പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്‌

Jairam Ramesh Criticize Modi: യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യം സന്ദര്‍ശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് പിന്നാലെ മോദി ആദ്യം സന്ദര്‍ശിച്ച രാജ്യം റഷ്യയായിരുന്നു. എന്നാല്‍ ഇത് സമാധാന ശ്രമങ്ങള്‍ക്കുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.

Narendra Modi Ukraine Visit: യുക്രെയ്ന്‍ സന്ദര്‍ശനത്തിന് ശേഷം മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടോ?; പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്‌
Modi and Zelenskyy Social Media Image
shiji-mk
SHIJI M K | Published: 28 Jul 2024 16:15 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. യുക്രെയ്ന്‍ സന്ദര്‍ശനത്തിന് മുമ്പോ അല്ലെങ്കില്‍ അതിന് ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കലാപത്തില്‍ ആകെ തകര്‍ന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കൊപ്പമാണ് പ്രധാനമന്ത്രി നീതി ആയോഗ് യോഗത്തില്‍ പങ്കെടുത്തത്. യുക്രെയ്ന്‍ യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് മോദിയെ ക്ഷണിച്ചിരുന്നോയെന്ന് ജയറാം രമേശ് ചോദിച്ചു.

Also Read: K. Kailashnathan: മുഖ്യമന്ത്രി മാറും, പക്ഷെ കെ.കെ മാറില്ല; പുതിയ പുതുച്ചേരി ​ഗവർണറായ മലയാളിയുടെ പവർ അറിയാമോ?

‘മണിപ്പൂരിലെ ജനങ്ങള്‍ ചോദിക്കുന്ന വളരെ ലളിതമായ ചോദ്യം ഇതാണ്, 2023 മെയ് മൂന്നിന് കത്തിത്തുടങ്ങിയ മണിപ്പൂരിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നോ? അല്ലെങ്കില്‍ യുക്രെയ്ന്‍ യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ബിരേന്‍ സിങ് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടോ എന്ന്,’ ജയറാം രമേശ് ചോദിച്ചു.

അതേസമയം, യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി രാജ്യം സന്ദര്‍ശിക്കുന്നത്. മൂന്നാം തവണ അധികാരത്തിലേറിയതിന് പിന്നാലെ മോദി ആദ്യം സന്ദര്‍ശിച്ച രാജ്യം റഷ്യയായിരുന്നു. എന്നാല്‍ ഇത് സമാധാന ശ്രമങ്ങള്‍ക്കുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.

ഇറ്റലിയില്‍ വെച്ച് നടന്ന ജി7 ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനം ആഗസ്റ്റ് 23നാണ് തീരുമാനിച്ചിരിക്കുന്നത്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട്

അതേസമയം, ഇന്ത്യയുടെ എസ് 400 മിസൈല്‍ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. മിസൈലിലെ റഷ്യന്‍ ഉപകരണ മാനുവലുകളും കോഡുകളും ഹാക്കര്‍മാര്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. മെയിലുകളില്‍ നിന്ന് ഹാക്ക് ചെയ്യപ്പെട്ട രേഖകള്‍ പ്രധാന റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യക്തിഗത എയര്‍ ഡിഫന്‍സ് ഡാറ്റകളുമെല്ലാം അടങ്ങിയതാണെന്നാണ് വിവരം. ഇന്ത്യ റഷ്യ കരാര്‍ പ്രകാരം ഇന്ത്യക്ക് കൈമാറുന്ന മിസൈല്‍ ഘടകങ്ങള്‍ കോഡുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് വിതരണം, മിസൈല്‍ സംവിധാനങ്ങള്‍, യുദ്ധോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പരിശീലനം അടക്കമുള്ള മുഴുവന്‍ വിശദാംശങ്ങളും ചോര്‍ന്നിട്ടുണ്ട് എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Latest News