PM Modi Oath Ceremony : മോദി 3.0-ക്ക് എല്ലാം സജ്ജം; സത്യപ്രതിജ്ഞ ഞായറാഴ്ച, ക്യാബിനെറ്റിൽ ആരെല്ലാം?

PM Narendra Modi Oath Ceremony Date : ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് നരേന്ദ്ര മോദിയെ നേതാവായി ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്.

PM Modi Oath Ceremony : മോദി 3.0-ക്ക് എല്ലാം സജ്ജം; സത്യപ്രതിജ്ഞ ഞായറാഴ്ച, ക്യാബിനെറ്റിൽ ആരെല്ലാം?

PM Narendra Modi

Updated On: 

07 Jun 2024 19:59 PM

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്കുള്ള അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.  പഴയ പാർലമെൻ്റ്  മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുന്ന എൻഡിഎയുടെ നിയുക്ത എംപിമാരുടെ യോഗത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് നരേന്ദ്ര മോദിയുടെ പേര് നിർദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്നാഥ് സിങ്ങിൻ്റെ നിർദേശം പിന്താങ്ങി. തുടർന്ന് കൈയ്യടികളോടെ നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെയുള്ള എൻഡിഎ അംഗങ്ങൾ പിന്തുണച്ചു.

ജൂൺ ഒമ്പതാം തീയതി ഞാറാഴ്ച വൈകിട്ട് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിൽ പ്രവേശിക്കുമെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പാർലമെൻ്ററി പാർട്ടി യോഗത്തിൽ പറഞ്ഞു. ഞാറാഴ്ച വൈകിട്ട ആറ് മണിക്കായിരിക്കും സത്യപ്രതിജ്ഞ. എൻഡിഎയുടെ നിയുക്ത എംപിമാർക്ക് പുറമെ ബിജെപിയുടെയും മറ്റ് സഖ്യകക്ഷികളുടെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

രാജ്നാഥ് സിങ്ങും അമിത് ഷായും ചേർന്നാണ് എൻഡിഎയുടെ എംപിമാരെ ആദ്യം അഭിസംബോധന ചെയ്തത്. തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിലേക്കെത്തിയത്. ഉയർന്ന കൈയ്യടികളോടെയാണ് എൻഡിഎയുടെ നിയുക്ത എംപിമാരും മറ്റ് നേതാക്കളും പ്രധാനമന്ത്രിയെ പാർലമെൻ്ററി യോഗത്തിലേക്ക് വരവേറ്റത്. ഭരണഘടനയെ തൊട്ടുതൊഴുതതിനുശേഷം സഖ്യത്തിലെ പ്രധാനകക്ഷികളായ തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനും ജെഡിയു നേതാവ് നിതീഷ് കുമാറിനും അരികിലായി മോദി വന്നിരുന്നു. യോഗത്തിൽ പ്രധാനമന്ത്രി സഖ്യത്തെ അഭിസംബന്ധോന ചെയ്ത് സംസാരിക്കും.

യോഗത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട്, മോദിയെ എൻഡിഎയുടെ നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് സമർപ്പിക്കും. തുടർന്ന് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാകും മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറുക. സത്യപ്രതിജ്ഞയ്ക്കായി മാലിദ്വീപ് ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ALSO READ : Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷ നേടാനാകാത്തതിൽ വകുപ്പ് വിഭജനം എങ്ങനെയായിരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. പ്രധാനകക്ഷികളായ ടിഡിപിക്കും നിതീഷ് കുമാറിൻ്റെ പാർട്ടിക്കും ഏതെല്ലാം ക്യാബിനെറ്റ് വകുപ്പുകൾ നൽകുമെന്നതിൽ ഇതുവരെ ധാരണയായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. മറ്റ് വകുപ്പുകൾക്കൊപ്പം സ്പീക്കർ സ്ഥാനവുമാണ് ടിഡിപിക്കായി ചന്ദ്രബാബു നായിഡു പ്രധാനമായിട്ടും ആവശ്യമായി ഉന്നയിക്കുന്നത്. പ്രധാനവകുപ്പുകളിൽ സഹമന്ത്രി സ്ഥാനവും നായിഡു ലക്ഷ്യംവെക്കുന്നുണ്ട്.

എന്നാൽ നിതീഷ് കുമാറിൻ്റെ ജെഡിയുവിന് ഏതെല്ലാം വകുപ്പുകൾ നൽകുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പ്രധാനവകുപ്പുകളായ റെയിൽവെ, ആരോഗ്യം, പ്രതിരോധം, ധനകാര്യം ഉൾപ്പെടെയുള്ളവ വിട്ട് നൽകാനും ബിജെപിയും തയ്യാറല്ല. ഇവയ്ക്ക് പുറമെ ടിഡിപി പ്രതിനിധീകരിക്കുന്ന ആന്ധ്ര പ്രദേശിനും ജെഡിയുവിൻ്റെ കേന്ദ്രമായ ബിഹാറിലും പ്രത്യേക പാക്കേജെന്ന വിലപേശലും ഇരുമുന്നണികളും ലക്ഷ്യവെക്കുന്നുണ്ട്. അതേസമയം ഇന്ത്യ മുന്നണി നേതാക്കളുമായി നായിഡുവും നിതീഷ് കുമാറും ചർച്ച നടത്തിയെന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.

കേരളത്തിൽ നിന്നുള്ള ഏക എംപി സുരേഷ് ഗോപിക്ക് ക്യാബിനെറ്റ് പദവിയോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയോടെ മന്ത്രിസഭയിൽ സാന്നിധ്യം ലഭിക്കുമെന്നാണ് സൂചന. ഭാരിച്ച ചുമതലയാണെങ്കിലും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ താൻ ഏത് പദവിയും സ്വീകരിക്കുമെന്നും സുരേഷ് ഗോപി നേരത്തെ കേരളത്തിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് രാജ്യസഭ അംഗത്വം നൽകുമെന്നും വി മുരളീധരന് കേന്ദ്ര കമ്മിറ്റിയുടെ ചുമതല നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം