5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ; 32കാരൻ അറസ്റ്റിൽ

Nagpur Woman Hacks Husband WhatsApp: ഇരുപത്തിനാലുകാരിയായ ഭാര്യ ആണ് മുപ്പത്തിരണ്ടുകാരനായ ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തിയത്. തെളിവ് സഹിതം ഭാര്യ നൽകിയ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ; 32കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 01 Apr 2025 14:21 PM

നാഗ്പുർ: ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത ഭാര്യ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. വാട്സാപ്പ് ഹാക്ക് ചെയ്തത് വഴി ഇയാൾ പല സ്ത്രീകളെയും പീഡിപ്പിച്ച വിവരം കണ്ടെത്തുകയായിരുന്നു. ഇതോടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭാര്യ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവ് സഹിതം ഭാര്യ നൽകിയ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലാണ് സംഭവം.

ഇരുപത്തിനാലുകാരിയായ ഭാര്യ ആണ് മുപ്പത്തിരണ്ടുകാരനായ ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തിയത്. കൂടാതെ, സ്ത്രീകളോട് താൻ അവിവാഹിതൻ ആണെന്ന് പറഞ്ഞ് അവരുമായി അടുത്തശേഷം അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് സാമ്പത്തിക ചൂഷണം ചെയ്തുവെന്നും കണ്ടെത്തി.

അതേസമയം, ഭർത്താവ് പലപ്പോഴും അസ്വാഭാവിക ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും, അശ്ലീല പ്രവർത്തികൾ ചെയ്യാൻ തന്നെ നിർബന്ധിച്ചിരുന്നതായും ഭാര്യ പരാതിയിൽ പറയുന്നു. ഇയാൾ പീഡനത്തിനിരയാക്കിയ പത്തൊമ്പതുകാരിയെ കൂടി തനിക്കൊപ്പം ചേർത്താണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

ALSO READ: മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം; ഭാര്യയെയും മകനെയും തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന് യുവാവ്‌

നാഗ്പൂരിൽ ഒരു പാൻ കട നടത്തിവരികയായിരുന്നു പ്രതി. ഇയാൾ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കുണ്ടായിരുന്നുവെന്നും, നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിക്കാറുണ്ടെന്നും, വ്യാജ പേര് ഉപയോഗിച്ച് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കേസെടുത്തു.