White Foam in Bengaluru Roads: ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളിൽ വെളുത്ത പത; വീഡിയോ വൈറൽ
Mysterious White Foam Covers Bengaluru Roads: ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളിൽ രൂപം കൊണ്ട ഒരു അസാധാരണമായ പ്രതിഭാസമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ റോഡുകൾ വെളുത്ത പത കൊണ്ട് മൂടി.

ബെംഗളൂരു: ആഴ്ചകളോളം നീണ്ടുനിന്ന കൊടും ചൂടിനു ശേഷം ശനിയാഴ്ച ബെംഗളൂരുവിൽ കനത്ത മഴയാണ് പെയ്തത്. ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളിൽ രൂപം കൊണ്ട ഒരു അസാധാരണമായ പ്രതിഭാസമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മഴയ്ക്ക് ശേഷം ബെംഗളൂരുവിലെ റോഡുകൾ വെളുത്ത പത കൊണ്ട് മൂടി. ഇതിന്റെ വീഡിയോ ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
‘മിലാൻ’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ബെംഗളൂരുവിലെ റോഡുകളിൽ പടരുന്ന കട്ടിയുള്ള വെളുത്ത പതയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. “അപ്രതീക്ഷിത മഴയ്ക്ക് ശേഷം ബെംഗളൂരു റോഡുകൾ നിഗൂഢമായ വെളുത്ത പത കൊണ്ട് മൂടുന്നു. എന്താണ് സംഭവിക്കുന്നത്?” എന്ന അടികുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബെംഗളൂരുവിലെ റോഡുകളിൽ രൂപംകൊണ്ട വെളുത്ത പത:
View this post on Instagram
ALSO READ: ജീവിതം മാറിമറിയാൻ മാമ്പഴങ്ങൾ തന്നെ ധാരാളം; ഇത് ‘മിയാസാക്കി’യിലൂടെ രക്ഷപ്പെട്ട സുമൻബായിയുടെ കഥ
ഈ വീഡിയോ ഇതിനകം അഞ്ച് ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. ഇത് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ജിജ്ഞാസയും കൗതുകവും ഉണർത്തുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
“സോപ്പ്നട്ട് മരമാണ് ഇതിന് കാരണം. മഴയിൽ ഇതിന്റെ പൂക്കൾ വെള്ളത്തിൽ കലരുമ്പോൾ ഒരു നുര പോലുള്ള പദാർത്ഥം ഉണ്ടാകുന്നു. ഇരുചക്ര വാഹനങ്ങൾ വഴുക്കാൻ സാധ്യത ഉള്ളതിനാൽ ഈ റോഡിലൂടെ ഓടിക്കുന്നത് അപകടകരമാണ്” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്റ്. “സോപ്പ്നട്ട് മരങ്ങളിൽ നിന്നുള്ള പൂക്കളാണ് വെള്ളവുമായി കലർന്ന് പത സൃഷ്ടിക്കുന്നത്. ബാംഗ്ലൂരിലെ എല്ലാ റോഡുകളിലും ഈ മരങ്ങൾ കാണപ്പെടുന്നു” എന്ന് കൂട്ടിച്ചേർത്തുകൊണ്ട് മറ്റൊരു ഉപയോക്താവ് കൂടി ഈ സിദ്ധാന്തം ശരിവെച്ചു.