AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Telangana Bird Flu: മൂന്ന് ദിവസത്തിൽ ചത്തു വീണത് 2500 കോഴികൾ; തെലങ്കാനയിൽ ആശങ്കയായി പക്ഷിപ്പനി

Telangana Mysterious Disease In Chickens: സംഭവത്തിന് പിന്നാലെ കോഴി ഫാമുകളിൽ അധികൃതരെത്തി പരിശോധന ആരംഭിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഫാമുകളിൽ പരിശോധന പുരോഗമിക്കുന്നത്. ഈ ആശങ്കാജനകമായ സാഹചര്യം കോഴി കർഷകരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ രീതിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

Telangana Bird Flu: മൂന്ന് ദിവസത്തിൽ ചത്തു വീണത് 2500 കോഴികൾ; തെലങ്കാനയിൽ ആശങ്കയായി പക്ഷിപ്പനി
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 21 Feb 2025 14:47 PM

ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിൽ പക്ഷിപ്പനി (Bird Flu) പടർന്ന് പിടിക്കുന്നു. 2500 ലേറെ കോഴികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഫാമുകളിൽ ചത്ത് വീണത്. തെലങ്കാനയിലെ വനപാർത്തിയിലുള്ള കോഴി ഫാമുകളിലാണ് രോ​ഗം പടർന്ന് പിടിച്ചിരിക്കുന്നത്. രോ​ഗത്തിൻ്റെ ഉറവിടം വ്യക്തമല്ല. കൂടുതൽ വ്യാപനം തടയാൻ ജൈവ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് അധികൃതർ ഫാം ഉടമകളോട് നിർദ്ദേശിച്ചു.

സംഭവത്തിന് പിന്നാലെ കോഴി ഫാമുകളിൽ അധികൃതരെത്തി പരിശോധന ആരംഭിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഫാമുകളിൽ പരിശോധന പുരോഗമിക്കുന്നത്. ഈ ആശങ്കാജനകമായ സാഹചര്യം കോഴി കർഷകരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ രീതിയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ഫെബ്രുവരി 16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ചത്ത് വീഴാൻ തുടങ്ങിയത്. ആദ്യ ദിനത്തിൽ 117 കോഴികളും 17ന് 300 കോഴികളും ബാക്കിയുള്ളവ 18ാം തീയതിയുമായി ചത്തൊടുങ്ങുകയായിരുന്നു. നേരത്തെയും ഇതേ രീതിയിൽ ഏതാനും കോഴികൾ ചത്തിരുന്നു. തുടർന്നാണ് ഫാം ഉടമകൾ അധികൃതരെ കാര്യം അറിയിച്ചത്.

ഫാമുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ ചത്ത കോഴികളിൽ നിന്നും സാധ്യമായ അണുബാധ സ്രോതസ്സുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ മറ്റ് കോഴി ഫാമുകൾക്ക് പക്ഷിപ്പനി രോഗബാധയ്ക്ക് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

പൂർണ ആരോഗ്യത്തോടെ കണ്ടിരുന്ന കോഴികൾ അപ്രതീക്ഷിതമായി കൂട്ടത്തോടെ ചത്തതാണ് വലിയ രീതിയിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കോഴി ഫാം ഉടമകൾ ജാഗ്രത പാലിക്കണമെന്നും കൂടുതൽ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനായി ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.