Mysterious Disease: അജ്ഞാത രോഗം; ജമ്മു കശ്മീരിൽ മരണം 16 ആയി, വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ

Mysterious Disease In Jammu and Kashmir: ഈ അജ്ഞാതരോഗത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണം കണ്ടെത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാധൽ ഗ്രാമത്തിൽ ഈ രോഗം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രശ്നം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോ​ഗത്തിൽ പറഞ്ഞു.

Mysterious Disease: അജ്ഞാത രോഗം; ജമ്മു കശ്മീരിൽ മരണം 16 ആയി, വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ

Mysterious Disease In Jammu.

Published: 

20 Jan 2025 07:15 AM

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. രജൗരി ജില്ലയിലെ ബധാൽ ഗ്രാമത്തിലാണ് ഈ അജ്ഞാതരോഗം പിടിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ അജ്ഞാത രോ​ഗം ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. മുപ്പതിലധികം പേർക്ക് അജ്ഞാത രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാനും സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അധികൃതർക്ക് നിർദേശം നൽകി.

ഈ അജ്ഞാതരോഗത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണം കണ്ടെത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ബാധൽ ഗ്രാമത്തിൽ ഈ രോഗം വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പിജിഐഎംഇആർ ചണ്ഡീഗഡ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥരും രോ​ഗത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

മരണങ്ങൾ കൂടുന്നതിനാലും അഞ്ജാത രോ​ഗം കണ്ടെത്താൻ കഴിയാത്തതിനാലും പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. പ്രശ്നം പരിഹരിക്കാൻ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോ​ഗത്തിൽ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് വേണ്ട സഹായം നൽകാനും സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ എന്നിവരും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങൾ സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പനി, അമിതമായി ശരീരം വിയർക്കൽ, ഛർദി, നിർജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരിൽ പലരിലും കണ്ട പ്രധാനലക്ഷണങ്ങൾ. രോ​ഗാവസ്ഥ കണ്ടെത്തുന്നതിനായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയിലൊന്നിലും മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യം നിലവിലില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ജമ്മു കശ്മീർ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിരുന്നു. എന്നാൽ മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകൾ കണ്ടെത്താനായില്ലെന്നാണ് കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ പറയുന്നത്. മരണസംഖ്യ വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏർപ്പെടുത്തിയ വിദഗ്ധ സംഘം കഴിഞ്ഞദിവസം സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘവും സംഭവം നിരീക്ഷിച്ച് വരികയാണ്.

 

Related Stories
RG Kar Murder Case: സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകൾ, കൊന്നത് ശ്വാസം മുട്ടിച്ച്; 50 പേര്‍ സാക്ഷികള്‍; രാജ്യത്തെ നടുക്കിയ ആർജി കാർ ബലാത്സം​ഗ കൊലപാതകം
RG Kar Rape Murder Case: അതിധാരുണ കൊലയ്ക്ക് നീതി…; സജ്ഞയ് റോയ്ക്ക് ജീവപര്യന്തം
Suresh Gopi: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗികാതിക്രമം; അന്വേഷണം സുരേഷ് ഗോപി തടയുന്നതായി ആരോപണം
RG Kar Rape Murder Case: അതിക്രൂര കൊലപാതകത്തിന് വധശിക്ഷയോ? കൊൽക്കത്ത കേസിൽ വിധി ഇന്ന്
Mahakumbh fire: മഹാകുംഭമേളയ്ക്കിടെ തീപിടിത്തം; നിരവധി കൂടാരങ്ങള്‍ കത്തിനശിച്ചു; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
Mann Ki Baat 2025: സ്‌പേസ് ഡോക്കിങ് വിജയം ഉയര്‍ത്തിക്കാട്ടി ഈ വര്‍ഷത്തെ ആദ്യ ആദ്യ മന്‍കി ബാത്ത്; 2025 വിജയത്തിന്റേതെന്ന് മോദി
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍