5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mysore-Darbhanga Express: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 3 കോച്ചുകൾക്ക് തീപിടിച്ചു

Mysore-Darbhanga Express Collides With Goods Train: അപകടത്തിൽ 5 കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു.

Mysore-Darbhanga Express: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 3 കോച്ചുകൾക്ക് തീപിടിച്ചു
കവരൈപേട്ടയിൽ ഉണ്ടായ ട്രെയിൻ അപകടം (IMAGE credits: screengrab)
sarika-kp
Sarika KP | Updated On: 11 Oct 2024 23:02 PM

ചെന്നൈ: തമിഴ്നാട് തിരുവള്ളൂവർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിനും മൈസൂരു – ദർഭംഗ എക്സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. അപകടത്തിൽ 5 കോച്ചുകൾ പാളം തെറ്റി. മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു. അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി 8.21-ഓടെയായിരുന്നു അപകടം.

 

Also read-Trichy Air India Express Flight : എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിനു അടിയന്തര ലാന്‍ഡിങ്ങ്

ചരക്ക് തീവണ്ടിയുടെ പുറകിൽ ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശൂപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വരുന്നു. സംഭവസ്ഥലത്ത് അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുകയാണ്. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

 


എങ്ങനെയാണ് അപകടം സംഭവിച്ചത്?

8.27ന് പൊന്നേരി സ്റ്റേഷൻ കഴിഞ്ഞപ്പോൾ കവരൈപേട്ട സ്റ്റേഷനിലേക്ക് പ്രധാന ലൈനിലൂടെ പ്രവേശിക്കാൻ പച്ച സിഗ്നൽ നൽകി. കവരൈപേട്ട സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിനിന് വലിയ കുലുക്കം അനുഭവപ്പെട്ടു. സിഗ്നൽ അനുസരിച്ച് പ്രധാനപാതയിലേക്ക് കയറുന്നതിനു പകരം ട്രെയിൻ ലൂപ്പ് ലൈനിലേക്ക് കയറി. അവിടെയുണ്ടായിരുന്ന ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് റെയിൽവെയുടെ വിശദീകരണം.