5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല

Adar Poonawalla Mocks L&T Chief's Remark: ഏറ്റവും ഒടുവിലിതാ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാല പ്രതികരണവുമായി രംഗത്തെത്തി. തന്റെ ഭാര്യക്ക് താൻ വണ്ടർഫുൾ ആണെന്നും ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ ഭാ​ര്യ ഇഷ്ടപ്പെടുന്നുവെന്നുമാണ് പൂനെവാല പറയുന്നത്.

Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’;  ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Adar PoonawallaImage Credit source: x (twitter)
sarika-kp
Sarika KP | Updated On: 12 Jan 2025 17:09 PM

മുംബൈ: ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ.ആൻഡ്‌ ടി. ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെക്കുന്നത്. സുബ്രഹ്മണ്യന്റെ നിർ​ദേശത്തിനെ എതിർത്ത് നിരവധി പ്രമുഖ വ്യവസായികൾ ഉൾപ്പെടെയുള്ളവർ പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. നടി ദീപിക പദുക്കോൺ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലിതാ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാല പ്രതികരണവുമായി രംഗത്തെത്തി.

തന്റെ ഭാര്യക്ക് താൻ വണ്ടർഫുൾ ആണെന്നും ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ ഭാ​ര്യ ഇഷ്ടപ്പെടുന്നുവെന്നുമാണ് പൂനെവാല പറയുന്നത്. “അതെ ആനന്ദ് മഹീന്ദ്ര ഞാൻ വണ്ടർഫുൾ ആണെന്നാണ് എന്‍റെ ഭാര്യ കരുതുന്നത്. ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു”- എന്നാണ് പൂനെവാല കുറിച്ചത്. ജോലിയുടെ ഗുണനിലവാരമാണ് എത്ര നേരം ജോലി ചെയ്യുന്നു എന്നതിനേക്കാൾ പ്രധാനമെന്നും പൂനെവാല അഭിപ്രായപ്പെട്ടു. തന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് ഇഷ്ടമാണെന്നുമുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തിന് മറുപടിയായാണ് പൂനെവാലയുടെ പ്രതികരണം.

Also Read: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ

അതേസമയം സംഭവത്തിൽ പ്രതികരിച്ച് മുൻപ് തന്നെ ആനന്ദ് മഹീന്ദ്ര രം​ഗത്ത് എത്തിയിരുന്നു. നാരായണമൂര്‍ത്തിയോടും മറ്റുള്ളവരോടും തനിക്ക് ബഹുമാനുമുണ്ടെന്നും പക്ഷേ ഇത്തരം ചർച്ചകൾ പോകുന്നത് തെറ്റായ ദിശയിലാണെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.ജോലിയുടെ ഗുണനിലവാരമാണ് സമയമല്ല പരിശോധിക്കപ്പെടേണ്ടതെന്നും അദ്ദേ​ഹം പറഞ്ഞു. ഇതിനു പിന്നാലെ വിഷയത്തിൽ രൂക്ഷവിമർശനവുമായി സി.ഐ.ടി.യും രം​ഗത്ത് എത്തിയിരുന്നു. ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പും രക്തവും പിഴിഞ്ഞെടുക്കാൻ കോർപ്പറേറ്റ് തലവന്മാർ തമ്മിൽ മത്സരമാണ്. എൻ.ഡി.എ. സർക്കാരിന്റെ ഒത്താശയോടെയാണ് ഇതുസംഭവിക്കുന്നതെന്നും സി.ഐ.ടി.യു. ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന് എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി ഉപേക്ഷിച്ചും ജോലിക്കെത്തണമെന്ന് ജീവനക്കാരോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വലിയ വിമർശനങ്ങൾക്ക് സംഭവം വഴിവച്ചത്. ജീവനക്കാരോട് സംസാരിക്കുന്നതിനിടെയിൽ ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ താൻ ഖേദിക്കുന്നുവെന്നും അതിന് സാധിച്ചാൽ താൻ കൂടുതൽ സന്തോഷവാനായിരിക്കുമെന്നും വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. താനും ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ”-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്. നിങ്ങൾ ലോകത്തിന്റെ നെറുകയിൽ എത്തണമെങ്കിൽ, ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ പറയുന്നുണ്ട്.