5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Murder Over Debt : കടം വാങ്ങിയ കാശ് തിരികെ കൊടുത്തില്ല; സുഹൃത്തിൻ്റെ മക്കളെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

Man Killed Friend's Children : കടം വാങ്ങിയ 14,000 രൂപ തിരികെ നൽകാത്തതിന് സുഹൃത്തിൻ്റെ മക്കളെ കൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നടന്ന സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി.

Murder Over Debt : കടം വാങ്ങിയ കാശ് തിരികെ കൊടുത്തില്ല; സുഹൃത്തിൻ്റെ മക്കളെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ
അറസ്റ്റ് (Image Courtesy – Bill Oxford/Getty Images Creative)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 20 Sep 2024 17:08 PM

കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് സുഹൃത്തിൻ്റെ മക്കളെ കൊലപ്പെടുത്തി യുവാവ്. 14,000 രൂപ തിരികെനൽകാത്തതിനാണ് യുവാവ് സുഹൃത്തിൻ്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയത്. കടയിൽ കൊണ്ടുപോയി ലഘുഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കുട്ടികളെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് പോലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂരിൽ നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തിരുപ്പത്തൂരിലെ ആമ്പൂരിനടുത്തുള്ള മടനൂർ മേഖലയിലാണ് സംഭവം. മാടനൂർ സ്വദേശിയായ യോഗരാജിൻ്റെ മക്കളാണ് കൊല്ലപ്പെട്ടത്. ആറും നാലും വയസുള്ള മക്കളാണ് യോഗരാജിനുള്ളത്. സുഹൃത്തായ വസന്തകുമാറിൽ നിന്ന് യോഗരാജ് 14,000 രൂപ കടം വാങ്ങിയിരുന്നു. യോഗരാജിൻ്റെ മക്കളെ വസന്തകുമാർ ഇടയ്ക്ക് കടയിൽ കൊണ്ടുപോയി ലഘുഭക്ഷണം വാങ്ങിനൽകാറുണ്ടായിരുന്നു. അന്നും ഇവരെ വസന്തകുമാർ കടയിലേക്ക് കൊണ്ടുപോയി. യോഗരാജിൻ്റെ വീട്ടിലെത്തിയ വസന്തകുമാർ കുട്ടികളെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. ലഘുഭക്ഷണം കിട്ടുമെന്ന് കരുതി കുട്ടികൾ വസന്തകുമാറിനൊപ്പം പോവുകയും ചെയ്തു. രാത്രി ഏറെ വൈകിയും കുട്ടികളെ കാണാതായതോടെ യോഗരാജ് വസന്തകുമാറിനെ ഫോണിൽ വിളിച്ചു. എന്നാൽ, ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ പരിഭ്രാന്തനായ യോഗരാജ് കുട്ടികളെ കാണാനില്ലെന്ന് കാട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിനൽകി. പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Also Read : Gurugram Accident: തെറ്റായ ദിശയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, വീഡിയോ

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ ലഭിച്ചു. വെല്ലൂർ ജില്ലയിലെ സിംഗൽബാഡിക്ക് സമീപമുള്ള അരീപ്പട്ടി സെങ്കടമ്മൻ ക്ഷേത്രത്തിന് പിന്നിൽ കുട്ടികളുടെ മൃതദേഹങ്ങൾ കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ഈ മൃതദേഹങ്ങൾ വെല്ലൂരിലെ സർക്കാർ മെഡിക്കൽ കോളജിലേക്കയച്ചു. ഇതേ തുടർന്ന് പോലീസ് കൊലപാതകത്തിന് കേസെടുത്തു. വസന്തകുമാറിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.

താൻ യോഗരാജിന് 14,000 രൂപ കടം നൽകിയിരുന്നു എന്ന് വസന്തകുമാർ പോലീസിന് മൊഴിനൽകി. ഈ പണം തിരികെ നൽകാൻ യോഗരാജ് തയ്യാറായില്ല. ഇക്കാര്യത്തെച്ചൊല്ലി യോഗരാജുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. പണത്തെച്ചൊല്ലി ഭാര്യയുമായി തർക്കമുണ്ടാവാറുണ്ടായിരുന്നു. ഇങ്ങനെ ബന്ധം വേർപിരിയേണ്ടിവന്നു. ഇത് തന്നെ പ്രകോപിപ്പിച്ചു എന്ന് വസന്തകുമാർ പറഞ്ഞു. ഇതോടെയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും വസന്തകുമാർ പോലീസിന് മൊഴിനൽകി.

Latest News