Train Cancelled: കനത്ത മഴ; കൊങ്കൺ റെയിൽ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ റദ്ദാക്കി
Landslides On Konkan Railway: പൻവേലിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. രത്നഗിരി, ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴ തുടർന്ന് കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ (Landslides on the Konkan railway). ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാൻ കഴിഞ്ഞിട്ടില്ല. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അധികൃതർ (Train Cancelled) അറിയിച്ചു. പൻവേലിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്. രത്നഗിരി, ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇതിൻ്റെ പശ്ചാതലത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: അതിതീവ്ര മഴ തുടരുന്നു; 6 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതാണ് അതിശക്ത മഴയ്ക്ക് കാരണം.
പശ്ചിമബംഗാളിനും, ജാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. കേരളതീരത്ത് പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതും മഴയ്ക്ക് ശക്തിക്കൂട്ടുന്നുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.