Mumbai Boat Accident: മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

Ferry capsizes near Mumbai: 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Mumbai Boat Accident: മുംബൈ ബോട്ടപകടം: മരിച്ചവരുടെ എണ്ണം 13 ആയി; കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുംബൈ ബോട്ടപകടം (image credits:X)

Updated On: 

18 Dec 2024 22:37 PM

മുംബൈ: യാത്രക്കാരുമായി പോയ ഫെറി ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണ സംഖ്യ പുറത്തുവിട്ടത്. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നീല്‍കമല്‍ എന്ന യാത്ര ബോട്ട് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.സ്പീഡ് ബോട്ട് നിയന്ത്രണംവിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എഞ്ചിന്‍ അടുത്തിടെ മാറ്റുകയും പുതിയ എഞ്ചിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. യാത്രാ ബോട്ട് മുങ്ങി എന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്.എന്നാൽ പിന്നീടാണ് ബോട്ടുകൾ കൂട്ടിയിടിച്ചതാണെന്ന വിവരം പുറത്തുവന്നത്. ഇക്കാര്യം നാവിക സേന സ്ഥിരീകരിക്കുകയും ചെയ്തു.

 

Also Read: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്., 11 നാവികസേനാ ബോട്ടുകളും മറൈന്‍ പോലീസിന്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചതായി ഒരു പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാലുഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അപകട വിവരമറിഞ്ഞ് പ്രദേശത്തെ മറ്റ് ബോട്ടുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്ര ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അധികൃതര്‍ ഇത് പരിശോധിച്ച് വരികയാണ്.

Related Stories
Man Sells Land To pay Alimony : 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ ജീവനാംശമായി നല്‍കേണ്ടത് മൂന്ന് കോടി രൂപ; പണം കണ്ടെത്തിയത് സ്ഥലം വിറ്റ്‌
One Nation One Election Bill : പ്രിയങ്ക ഗാന്ധി, സുപ്രിയ സൂലെ…; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനുള്ള 31 അംഗ ജെപിസിയെ പ്രഖ്യാപിച്ചു
Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
One Nation One Election: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ​ഗാന്ധിയും ജെപിസിയുടെ ഭാഗമായേക്കും
Gaganyaan ISRO : ലോഞ്ച് വെഹിക്കിള്‍ അസംബ്ലി ഗഗന്‍യാന്റെ നിര്‍ണായകഘട്ടം; സ്വപ്‌നപദ്ധതിയിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഐഎസ്ആര്‍ഒ
Boat Accident: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം