5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mumbai Hoarding Accident: മുംബൈയിൽ പരസ്യബോർഡ് തകർന്ന് വീണ അപകടത്തിൽ മരണം 14

തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം.  ചെദ്ദനഗർ ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലേക്കാണ് കൂറ്റൻ ഹോർഡിംഗ് തകർന്നത്

Mumbai Hoarding Accident: മുംബൈയിൽ പരസ്യബോർഡ് തകർന്ന് വീണ അപകടത്തിൽ മരണം 14
അപകടം നടന്ന സ്ഥലം
arun-nair
Arun Nair | Published: 14 May 2024 09:03 AM

മുംബൈ: ശക്തമായ കാറ്റിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 14 ആയി. മുംബൈ ഘട്കോപ്പർ പ്രദേശത്ത് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.  പൊടിക്കാറ്റിൽ 100 അടി ഉയരമുള്ള പരസ്യബോർഡ് തകർന്നു വീഴുകയായിരുന്നു. 70-ൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം.  ചെദ്ദനഗർ ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലേക്കാണ് കൂറ്റൻ ഹോർഡിംഗ് തകർന്നത്. ഹോർഡിംഗ് സ്ഥാപിച്ച പരസ്യ ഏജൻസിയായ മെസ്സേഴ്സ് ഈഗോ മീഡിയയുടെ ഉടമയ്ക്കും മറ്റുള്ളവർക്കുമെതിരെ പന്ത്നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ALSO READ: Sushil Kumar Modi: അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി യുടെ സംസ്കാരം ഇന്ന്

ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. മനപൂർവ്വമല്ലാത്ത നരഹത്യ, ഗുരുതരമായി പരിക്കേല്പ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഈഗോ മീഡിയയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

തകർന്ന പരസ്യബോർഡ് നിയമവിരുദ്ധമായാണ് സ്ഥാപിച്ചിരുന്നതെന്നും ഇതിന് അനുമതി വാങ്ങിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സംഭവം സ്ഥലത്ത് നാല് ഹോർഡിംഗുകൾ ഉണ്ട്, അതിലൊന്നാണ് തകർന്നത്. ഒരു വർഷമായി ഹോർഡിംഗുകൾ സ്ഥാപിക്കുന്നതിനെ ബിഎംസി എതിർക്കുകയായിരുന്നു,” മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച വൈകുന്നേരം ഹോർഡിംഗ് തകർന്ന സ്ഥലം സന്ദർശിച്ചു.