Ambani at Mahakumbh 2025: തീർത്ഥാടകർക്കും തൊഴിലാളികൾക്കും കൈനിറയെ സമ്മാനം നൽകി മടക്കം; കുംഭമേളയിൽ എത്തിയ അംബാനി കുടുംബം നൽകിയ പെട്ടിയിൽ എന്താണ്?
Ambani Family Distribute Special Boxes at Mahakumbh:എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികൾക്കും ബോട്ടിലെ തൊഴിലാളികൾക്കും സമ്മാനം നൽകിയതിനു ശേഷമാണ് ഇവർ തിരിച്ചത്.

തീർത്ഥാടകർക്കും തൊഴിലാളികൾക്കും സമ്മാനം നൽകുന്ന അനന്ത് അംബാനി
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ മാസം പതിമൂന്നാം തീയതി മുതൽ ആരംഭിച്ച മഹാകുംഭമേളയിൽ പ്രതിദിനം ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുവരെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. പ്രധാനമന്ത്രി , രാഷ്ട്രപതിയടക്കം നിരവധി പ്രമുഖർ എത്തി സ്നാനം ചെയ്തതും വലിയ വാർത്തയായിരുന്നു. ശതകോടീശ്വരനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയും കുടുംബവും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയതും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ അംബാനി, ആൺമക്കളായ ആകാശ് അംബാനി, അനന്ത് അംബാനി, മരുമക്കളായ ശ്ലോക,രാധിക , കൊച്ചുമക്കളായ പൃഥ്വി, വേദ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
ഇവർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്നാനം നടത്തിയതിനുശേഷം അംബാനി കുടുംബം നിരഞ്ജനി അഖാഡയിൽ നിന്നുളള ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരിജിയുടെ നേതൃത്വത്തിൽ പ്രത്യേക ഗംഗാ പൂജയും നടത്തിയിരുന്നു. തുടർന്ന് പർമാത്ത് നികേതൻ ആശ്രമം സന്ദർശിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
#WATCH | Uttar Pradesh | Reliance Industries chairman Mukesh Ambani along with his family members visited #MahaKumbh2025 and took a holy dip at Triveni Sangam, in Prayagraj pic.twitter.com/YwQ9ncjG7I
— ANI (@ANI) February 11, 2025
എന്നാൽ ഇതിനു ശേഷം അവിടെയുണ്ടായിരുന്ന എല്ലാ തീർത്ഥാടകർക്കും ശുചീകരണ തൊഴിലാളികൾക്കും ബോട്ടിലെ തൊഴിലാളികൾക്കും സമ്മാനം നൽകിയതിനു ശേഷമാണ് ഇവർ തിരിച്ചത്. ഓരോ ചെറിയ പെട്ടിയിലായാണ് ഇവർ സമ്മാനം നൽകിയത്. പെട്ടികൾ നിറയെ മധുരപലഹാരങ്ങളായിരുന്നു. ഇതിനു പുറമെ കുംഭമേളയിൽ എത്തുന്ന തീർത്ഥാടകർക്ക് വിഭവ സമൃദ്ധമായ അന്നദാനവും കുടുംബം ഒരുക്കിയിരുന്നു. കുംഭമേളയിലെ ബോട്ട് ഓപ്പറേറ്റർമാരുടെയും തീർത്ഥാടകരുടെയും സുരക്ഷ വർദ്ധപ്പിക്കുന്നതിനായി, ലൈഫ് ജാക്കറ്റുകളുടെ വിതരണവും അംബാനികൾ നടത്തിയിരുന്നു.