MUDA Scam: മുഡ കുംഭകോണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി

MUDA Scam CM Siddaramaiah: പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.

MUDA Scam: മുഡ കുംഭകോണം: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി

CM Siddaramaiah

Published: 

17 Aug 2024 11:54 AM

ബംഗളൂരു: മുഡ കുംഭകോണം (MUDA Scam) കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ (CM Siddaramaiah) പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ (karnataka governor) അനുമതി നൽകി. മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. മലയാളികളായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്.

ഗവർണറുടെ ഒഫിസിൽ നിന്ന് ഇക്കാര്യത്തിൽ വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഗവർണർ നിർദ്ദേശിച്ചതനുസരിച്ച്, 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 218 പ്രകാരം, മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന അഭ്യർത്ഥനയിൽ കോംപീറ്റൻ്റ് അതോറിറ്റിയുടെ തീരുമാനത്തിൻ്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങൾ നിവേദനങ്ങളിൽ പരാമർശിക്കുന്നു,’ ഗവർണറുടെ ഓഫീസിൽ നിന്ന് പ്രവർത്തകർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു

ALSO READ: വീണ്ടും വെളിപ്പെടുത്തൽ; സെബി ചെയർപേഴ്സൺ ആയിരിക്കെ മാധബി നേടിയത് 3.71 കോടി, രേഖകൾ പുറത്ത്

പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഗവർണർ ഭരണഘടനാപരമായ സ്ഥാനം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭ ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.

Related Stories
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
Narendra Modi: ‘സമാധാനത്തെപ്പറ്റി പറയുമ്പോൾ ലോകം ഇന്ത്യയെ കേൾക്കും’; ഇന്ത്യ ബുദ്ധൻ്റെയും ഗാന്ധിജിയുടെയും നാടെന്ന് പ്രധാനമന്ത്രി
Narendra Modi: ‘ഇന്ത്യയില്ലാതെ എഐ വികസനം അപൂർണം’; ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
Ghaziabad Murder Case: മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തു; ഭാര്യയെ കൊന്ന് വയലില്‍ തള്ളി ഭര്‍ത്താവ്‌
Bhopal Infant Assualt: മന്ത്രവാദം, കൈക്കുഞ്ഞിനെ തീയുടെ മുകളിൽ തലകീഴായി കെട്ടിത്തൂക്കി; കാഴ്ച്ച നഷ്ടമായി
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ