AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘ഭർത്താവില്ലാത്തപ്പോൾ രാത്രി കാലങ്ങളിൽ വിളിച്ചുവരുത്തും’:മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43കാരി

Woman Elopes With Daughter's Father-In-Law:ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകുന്ന സമയം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന് യുവതിയുടെ മകൻ പോലീസിൽ മൊഴി നൽകി.

‘ഭർത്താവില്ലാത്തപ്പോൾ രാത്രി കാലങ്ങളിൽ വിളിച്ചുവരുത്തും’:മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43കാരി
Up Woman Elopes With Daughter's Father In Law
sarika-kp
Sarika KP | Published: 19 Apr 2025 15:05 PM

ലക്നൗ: കഴിഞ്ഞ ദിവസമാണ് വിവാഹത്തിന് ഒൻപത് ദിവസം മാത്രം ബാക്കിയിരിക്കെ മകളുടെ പ്രതിശ്രുതവരനോടൊപ്പം അമ്മ ഒളിച്ചോടി പോയെന്ന വാർത്ത ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മകളുടെ ഭർതൃപിതാവിനോടൊപ്പം 43 വയസ്സുകാരി ഒളിച്ചോടി പോയെന്ന വാർത്തയാണ് വരുന്നത്. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്.

വീട്ടിൽ നിന്ന് പണവും സ്വർണവും എടുത്താണ് മമ്ത ഷൈലേന്ദ്രയ്ക്കൊപ്പം പോയതെന്ന് യുവതിയുടെ ഭർത്താവ് സുനിൽ കുമാർ പറയുന്നു. ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകുന്ന സമയം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന് യുവതിയുടെ മകൻ പോലീസിൽ മൊഴി നൽകി. അയാൾ വരുമ്പോഴൊക്കെ അമ്മ തങ്ങളോട് മറ്റൊരു മുറിയില്‍ പോയിരിക്കാന്‍ പറയുമെന്നും മകൻ പോലീസിനോട് പറഞ്ഞു.

Also Read:‘എന്തുസംഭവിച്ചാലും രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ’; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ കീഴടങ്ങി

സുനിൽ കുമാറിനും മമ്തക്കും നാല് മക്കളാണുള്ളത്. ഇതിൽ ഒരു മകളെ 2022ല്‍ വിവാഹം കഴിപ്പിച്ചു. ഈ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര. ജോലിയുടെ ഭാ​ഗമായി സുനിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. ലോറിയില്‍ പോകുമ്പോള്‍ വീട്ടില്‍ കൃത്യമായി എത്താന്‍ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നല്‍കുമായിരുന്നുവെന്നാണ് മമ്തയുടെ ഭർ‌ത്താവായ സുനിൽ കുമാർ പറയുന്നത്. പക്ഷേ താന്‍ വീട്ടിലില്ലാത്ത സമയം ഭാര്യ ഇയാളെ വീട്ടിലേക്ക് വിളിച്ച് വരുത്താറുണ്ടെന്നാണ് സുനിൽ കുമാർ പറയുന്നത്.

ഇയാൾ രാത്രികാലങ്ങളിൽ പതിവായി വീട്ടിൽ എത്തിയിരുന്നതായും നേരം പുലരും മുൻപ് തിരിച്ചുപോകുന്നതും കണ്ടിട്ടുണ്ടെന്ന് അയല്‍വാസിയായ അവദേശ് കുമാര്‍ പറഞ്ഞു. എന്നാൽ ബന്ധുക്കൾ ആയതിനാൽ സംശയിച്ചിരുന്നില്ലെന്നും അവദേശ് പറഞ്ഞു. സംഭവത്തിൽ സുനിൽകുമാർ പൊലീസിൽ പരാതി നൽകി. കാണാതായവർക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.