കുഞ്ഞ് കാൽവഴുതി ബാൽക്കണിയിൽ വീണു; അമ്മ ജീവനൊടുക്കി
സമീപവാസികൾ ചേർന്ന് അപ്പോൾ തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിന് ശേഷം യുവതി വിഷാദത്തിലായിരുന്നു
കോയമ്പത്തൂർ: കാൽ വഴുതി ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്ക് വീണതിൻ പേരിൽ കുറ്റപ്പെടുത്തൽ കേട്ട് മടുത്ത അമ്മ ജീവനൊടുക്കി. ചെന്നൈയിലാണ് സംഭവം. ഐടി ജീവനക്കാരനായ വെങ്കിടേഷിന്റെ ഭാര്യ രമ്യ (33) ആണ് മരിച്ചത്. ഏപ്രില് 28-നാണ് ഇവരുടെ കുട്ടി ഫ്ളാറ്റിന്റെ ബാൽക്കണിയിൽ സഹോദരിയുമായി കളിച്ചു കൊണ്ടിരിക്കെ കാൽ വഴുതി സൺഷെയ്ഡിൽ വീണത്.
സമീപവാസികൾ ചേർന്ന് അപ്പോൾ തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ സംഭവത്തിന് ശേഷം യുവതി വിഷാദത്തിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെ തുടർന്ന് വെങ്കിടേഷും രമ്യയും കോയമ്പത്തൂരിലെ കാരമടയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ചയാണ് കാരമടൈയിലെ തൻറെ സ്വന്തം വീട്ടിൽ രമ്യ ആത്മഹത്യ ചെയ്തത്.
Today morning in my cousins apartment in Chennai pic.twitter.com/VAqwd0bm4d
— RenMr (கலைஞரின் உடன்பிறப்பு) (@RengarajMr) April 28, 2024
കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു ഇതിന് പിന്നാലെ രമ്യയെ കുറ്റപ്പെടുത്തിയും ചില കമൻറുകളും എത്തിയിരുന്നു. ബന്ധുക്കളിൽ ചിലരും കുറ്റപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതിന് പിന്നാലെയാണ് രമ്യ ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നു.
ചെന്നൈയിലെ തിരുമുല്ലവയലിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നാലാം നിലയിലാണ് രമ്യയും കുടുംബവും താമസിച്ചിരുന്നത് ഇവർക്ക് രമ്യയ്ക്കും നാല് വയസ്സുള്ള ആൺകുട്ടിയും കൂടിയുണ്ട്. രമ്യയുടെ മരണവിവരം അറിഞ്ഞ് കാരമട പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടക്കുകയാണ്.