Viral video: മകനെ കൊലപ്പെടുത്താനെത്തിയവരെ തുരത്തിയോടിച്ച് അമ്മ; വീഡിയോ വൈറല്‍

Viral Video Today: ഇതിനു പിന്നാലെ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിരുന്നു. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തുന്നത്

Viral video: മകനെ കൊലപ്പെടുത്താനെത്തിയവരെ തുരത്തിയോടിച്ച് അമ്മ; വീഡിയോ വൈറല്‍

Image Courtesy : Screen Grab

Published: 

20 Aug 2024 15:30 PM

കോലാപുർ: പട്ടാപകൽ മകനെ ആക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച അമ്മയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. കോലാപുരിലെ ജയ്‌സിങ്പുരില്‍ ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്കിലെത്തിയ മൂന്നാം​ഗ സംഘം യുവാവിനെ ആക്രമിക്കാനെത്തുന്നത്. റോഡരികില്‍ സ്‌കൂട്ടറിലിരുന്ന് അമ്മയോട് സംസാരിക്കുന്നതിനിടെയിലാണ് സംഭവം. ഉടൻ തന്നെ മകനെ അമ്മ രക്ഷപ്പെടുത്തുകയായിരുന്നു. കല്ലുകള്‍ പെറുക്കി എറിഞ്ഞാണ് അമ്മ അക്രമികളെ ഓടിച്ചത്. തുടർന്ന് പുറകെ മകനും അമ്മയ്ക്കൊപ്പം ചേർന്ന് അക്രമികളെ ഓടിച്ചു. ഇതിനു പിന്നാലെ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിരുന്നു.

ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തുന്നത്. പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ലെന്നും, അമ്മയാണ് യഥാർത്ഥ ഹീറോ എന്ന തരത്തിലുള്ള കമന്റുകൾ വീഡിയോക്ക് താഴെ കാണാം.

ALSO READ : Viral News : ജാമ്യം കിട്ടിയ പ്രതി കോടതിക്കുള്ളിൽ ഇരുന്ന് പാൻ ചവച്ച് തുപ്പി; ഒന്നും നോക്കിയില്ല ജാമ്യം റദ്ദാക്കി

 

അതേസമയം സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമിക്കാനെത്തിയവരുമായി യുവാവിനു നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് ഇപ്പോള്‍ നടന്ന സംഭവത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.

Related Stories
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍