Viral video: മകനെ കൊലപ്പെടുത്താനെത്തിയവരെ തുരത്തിയോടിച്ച് അമ്മ; വീഡിയോ വൈറല്‍
Viral Video Today: ഇതിനു പിന്നാലെ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിരുന്നു. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്
കോലാപുർ: പട്ടാപകൽ മകനെ ആക്രമിക്കാനെത്തിയവരെ തുരത്തിയോടിച്ച അമ്മയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. കോലാപുരിലെ ജയ്‌സിങ്പുരില്‍ ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബൈക്കിലെത്തിയ മൂന്നാംഗ സംഘം യുവാവിനെ ആക്രമിക്കാനെത്തുന്നത്. റോഡരികില്‍ സ്‌കൂട്ടറിലിരുന്ന് അമ്മയോട് സംസാരിക്കുന്നതിനിടെയിലാണ് സംഭവം. ഉടൻ തന്നെ മകനെ അമ്മ രക്ഷപ്പെടുത്തുകയായിരുന്നു. കല്ലുകള്‍ പെറുക്കി എറിഞ്ഞാണ് അമ്മ അക്രമികളെ ഓടിച്ചത്. തുടർന്ന് പുറകെ മകനും അമ്മയ്ക്കൊപ്പം ചേർന്ന് അക്രമികളെ ഓടിച്ചു. ഇതിനു പിന്നാലെ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്ത് വന്നിരുന്നു.
ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനു പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി മറ്റാരുമില്ലെന്നും, അമ്മയാണ് യഥാർത്ഥ ഹീറോ എന്ന തരത്തിലുള്ള കമന്റുകൾ വീഡിയോക്ക് താഴെ കാണാം.
A Man attacked the son, the mother ran after him with a stone in her hand, Mother chased away the goon for her son while risking her Own Life🫡, Kolhapur Maharashtra
pic.twitter.com/9DPnKNA3gC— Ghar Ke Kalesh (@gharkekalesh) August 19, 2024
അതേസമയം സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആക്രമിക്കാനെത്തിയവരുമായി യുവാവിനു നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് ഇപ്പോള്‍ നടന്ന സംഭവത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.