Viral Video: 13 മണിക്കൂര്‍ ജോലി ചെയ്താല്‍ ഇത്രയും പണം കിട്ടുമോ! ഊബര്‍ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് അറിയാമോ?

Bengaluru Uber Driver Salary: തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദിവസവും 13 മണിക്കൂറാണ് ആ യുവാവ് ബൈക്ക് ഓടിക്കുന്നത്.

Viral Video: 13 മണിക്കൂര്‍ ജോലി ചെയ്താല്‍ ഇത്രയും പണം കിട്ടുമോ! ഊബര്‍ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് അറിയാമോ?

ഡ്രൈവര്‍ (Image Credits: X Karnataka Portfolio)

Published: 

08 Dec 2024 20:50 PM

ബെംഗളൂരു: ബൈക്ക് ടാക്‌സികള്‍ക്ക് വലിയ പ്രചാരമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഊബര്‍, ഓല, റാപിഡോ തുടങ്ങിയവ വലിയ തോതിലാണ് പ്രചാരത്തിലാകുന്നത്. കാര്‍ ടാക്‌സികളെ അപക്ഷേിച്ച് പട്ടണങ്ങളിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും ഉപയോഗിക്കുന്നത് ബൈക്ക് ടാക്‌സികളെയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയെ തൊഴിലായി സ്വീകരിച്ചവരും നിരവധിയാണ്. എന്നാല്‍ ഈ ഡ്രൈവര്‍മാര്‍ക്ക് എത്ര രൂപയാണ് ഒരു മാസം വരുമാനം ലഭിക്കുന്നതെന്ന് അറിയാമോ?

തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തെ കുറിച്ച് വെളിപ്പെടുത്തികൊണ്ടുള്ള ഒരു ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദിവസവും 13 മണിക്കൂറാണ് ആ യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇങ്ങനെ 13 മണിക്കൂര്‍ ജോലി ചെയ്യുന്നതിലൂടെ ഒരു മാസം 80,000 രൂപ മുതല്‍ 85,000 വരെ സമ്പാദിക്കുന്നുണ്ടെന്നാണ് ഡ്രൈവര്‍ പറയുന്നത്. ബെംഗളൂരുവില്‍ ടാക്‌സി ബൈക്ക് ഓടിക്കുകയാണ് ഈ യുവാവ്.

യുവാവിന്റെ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. എന്തിനേറെ പറയുന്നു, വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടിരുന്ന ആള് പോലും ആശ്ചര്യപ്പെട്ടുപ്പോയി. ഇത്രയും ശമ്പളം തനിക്ക് പോലും ലഭിക്കുന്നില്ലെന്നാണ് വീഡിയോ എടുത്തയാള്‍ പറഞ്ഞത്.

Also Read: Viral News: ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടോ? ഇന്‍സ്റ്റഗ്രാം കാമുകിയെ വിവാഹം ചെയ്യാനെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒരുപാട് പഠിച്ചിട്ട് ഇത്രയേറെ ശമ്പളമുള്ള ജോലി ലഭിക്കുന്നില്ലെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ ഒരു ദിവസം 13 മണിക്കൂര്‍ റോഡില്‍ ജോലി ചെയ്യുന്നതിന് വലിയ കഠിനാധ്വാനം വേണമെന്നാണ്.

എന്തായാലും ജോലിയെയും ശമ്പളത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. ഒരു ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

Related Stories
Waqf Act West Bengal Violence: വഖഫ് ഭേദഗതി നിയമം; മുർഷിദാബാദിൽ വൻ സംഘർഷം, 3 മരണം
Vijay: ‘അണ്ണാ ഡിഎംകെ എംജിആറിന്റെ ആശയങ്ങളിൽ നിന്ന് അകലെ, ഡിഎംകെ ബിജെപിയുടെ രഹസ്യ പങ്കാളി’; പരിഹസിച്ച് വിജയ്
Supreme Court: ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
Viral Video: പെൺസുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ബോയ്‌സ് ഹോസ്റ്റലിലെത്തിച്ച് കാമുകൻ; കയ്യോടെ പൊക്കി സുരക്ഷാ ഉദ്യോഗസ്ഥർ
Ahmedabad Fire Accident: അഹമ്മദാബാദ് തീപ്പിടിത്തം; രക്ഷാപ്രവര്‍ത്തകരെ കാത്ത് സ്ത്രീയുടെ കൈകളില്‍ തൂങ്ങിക്കിടന്ന് കുഞ്ഞ്, വീഡിയോ പുറത്ത്
Tahawwur Rana: തഹാവൂർ റാണ ദക്ഷിണേന്ത്യയിലും എത്തി; കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്
ഭർത്താവിന് താൽപര്യം അന്യസ്ത്രീയോട്, ചാണക്യൻ പറയുന്നത്...
നടി അഷിക അശോകൻ വിവാഹിതയായി
വിഷുക്കൈനീട്ടത്തിന്റെ പ്രധാന്യമെന്ത്?
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ