5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ‘ബിസ്‌ക്കറ്റും ചിപ്‌സും ഒന്നും എനിക്ക് വേണ്ട, ഞാന്‍ നിങ്ങളോടൊപ്പം വരും’

Viral Video of A Monkey Traveling in a Car: തോരുരു ഗ്രാമത്തില്‍ നിന്ന് നക്കുല നവീന്‍ എന്നയാള്‍ കോടുവാര്‍ഡ്‌ല മണ്ഡലിലെ രാമവാരം വഴി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ രാമവാരം ഗ്രാമത്തിലെ ഒരു കടയ്ക്ക് മുമ്പില്‍ വെള്ളം വാങ്ങിക്കാനായി കാര്‍ നിര്‍ത്തി. ആ സമയത്ത് അദ്ദേഹം അവിടെ ഒരു കുരങ്ങനെ കണ്ടു. കാറിന്റെ മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഉപദ്രവിക്കുമോ എന്ന് നക്കുല നവീന്‍ ഭയപ്പെട്ടു.

Viral Video: ‘ബിസ്‌ക്കറ്റും ചിപ്‌സും ഒന്നും എനിക്ക് വേണ്ട, ഞാന്‍ നിങ്ങളോടൊപ്പം വരും’
കാറില്‍ സഞ്ചരിക്കുന്ന കുരങ്ങന്‍ Image Credit source: X
shiji-mk
Shiji M K | Published: 29 Mar 2025 19:25 PM

കുരങ്ങന്മാര്‍ എപ്പോഴും കൗതുകമാര്‍ന്ന കാഴ്ചയാണ് മനുഷ്യര്‍ക്ക് സമ്മാനിക്കാറുള്ളത്. മനുഷ്യനോട് സ്‌നേഹം കാണിക്കുന്ന കാര്യത്തില്‍ അവ മുന്നില്‍ തന്നെ. ഇപ്പോഴിതാ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്ത കുരങ്ങന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തോരുരു ഗ്രാമത്തില്‍ നിന്ന് നക്കുല നവീന്‍ എന്നയാള്‍ കോടുവാര്‍ഡ്‌ല മണ്ഡലിലെ രാമവാരം വഴി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ രാമവാരം ഗ്രാമത്തിലെ ഒരു കടയ്ക്ക് മുമ്പില്‍ വെള്ളം വാങ്ങിക്കാനായി കാര്‍ നിര്‍ത്തി. ആ സമയത്ത് അദ്ദേഹം അവിടെ ഒരു കുരങ്ങനെ കണ്ടു. കാറിന്റെ മുകളിലേക്ക് ഓടിക്കയറിയ കുരങ്ങന്‍ ഉപദ്രവിക്കുമോ എന്ന് നക്കുല നവീന്‍ ഭയപ്പെട്ടു.

ഈ സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ കാറില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും കുരങ്ങന് യാതൊരു പേടിയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുരങ്ങനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഞാന്‍ നിങ്ങളോടൊപ്പം വരുന്നു എന്ന മട്ടില്‍ കണ്ണാടിയും നോക്കി ഇരിക്കുകയായിരുന്നു അപ്പോഴും കുരങ്ങന്‍. ബിസ്‌ക്കറ്റ്, ചിപ്‌സ്, വെള്ളം ഇതെല്ലാം കൊടുത്തിട്ടും കുരങ്ങന്‍ പോയില്ല. കുരങ്ങനെ ഓടിക്കാന്‍ സാധിക്കാതെ വന്നതോടെ സംഘം യാത്ര തുടര്‍ന്നു.

Also Read: Viral Video: ഡ്രോൺ ചതിച്ചാശാനേ…മാലയുമായി എത്തി, പിന്നാലെ തകർന്നും വീണു; വരന് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

അങ്ങനെ കാറിന്റെ പുറത്തിരുന്ന് 10 കിലോമീറ്റര്‍ കുരങ്ങന്‍ സഞ്ചരിക്കുകയും സവാരി ആസ്വദിക്കുകയും ചെയ്തു. കുരങ്ങന്‍ കാറില്‍ ജോളിയായി യാത്ര ചെയ്യുന്നത് കണ്ട് നാട്ടുകാരും അമ്പരന്നു.

ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം നവീന്‍ മോണ്‍രായ് ഗ്രാമത്തിനടുത്ത് കാര്‍ നിര്‍ത്തി കുരങ്ങനോട് ബൈ പറയുന്നതും വീഡിയോയില്‍ കാണാം.