5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ

Mona Lisa Of Mahakumbhmela 2025: മൊണാലിസയെന്നാണ് യുവതിയെ അറിയപ്പെടുന്നത്. കുംഭമേളയ്ക്കിടയില്‍ മുത്തുമാലകളും രുദ്രാക്ഷമാലകളും വിൽക്കുകയാണ് ഈ യുവതി. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മൊണാലിസയും താരമായത്.

Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
Mahakumbh Mela 2025 Garland Seller WomanImage Credit source: INSTAGRAM
sarika-kp
Sarika KP | Updated On: 18 Jan 2025 19:19 PM

പ്രയാ​ഗ്‍‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ 12 വ‍ർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയില്‍ കോടിക്കണക്കിനു തീർത്ഥാടകരമാണ് പങ്കെടുക്കുന്നത്. ലക്ഷകണക്കിന് സന്യാസിമാരും ഋഷിമാരുമുൾപ്പെടെ വിദേശികൾ അടക്കം സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്.

ഇവിടെ നിന്ന് പലതരത്തിലുള്ള വാർത്തകളാണ് ദിവസവും എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ദോറിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുണ്ടനിറവും ചാരക്കണ്ണുകളുമുള്ള ഒരു സുന്ദരിയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ഇതോടെ ആരാണ് ആ വൈറൽ താരം എന്നാണ് ആളുകൾ ചോദിക്കുന്നത്. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയാണ് പെണ്‍കുട്ടി. മൊണാലിസയെന്നാണ് യുവതിയെ അറിയപ്പെടുന്നത്. കുംഭമേളയ്ക്കിടയില്‍ മുത്തുമാലകളും രുദ്രാക്ഷമാലകളും വിൽക്കുകയാണ് ഈ യുവതി. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മൊണാലിസയും താരമായത്.

 

 

Also Read: ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന ചിരിയാണെന്നാണ് എല്ലാവരും കമന്റ് ഇട്ടത്. പണമുള്ള വീട്ടിലെ അംഗമായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടി സിനിമയിലെത്തിയേനെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന്.