Modi 3.0 Ministry Charges: മൂന്നാം മോദി സര്‍ക്കാര്‍; മൂന്ന് വകുപ്പുകളുമായി ജോര്‍ജ് കുര്യനും തിളങ്ങും
Modi 3.0 Ministry George Kurian Charges: 2016ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സീറോ മലബാര്‍ സഭാംഗം കൂടിയാണ് ജോര്‍ജ്.
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഇത്തവണ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന വകുപ്പ് ഏതാണെന്ന കാര്യത്തില്‍ ആകാംക്ഷയിലാണ് ജനങ്ങള്‍. സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.
സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളിലാണ് സഹമന്ത്രിപദം ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മൂന്ന് വകുപ്പുകളാണ് ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.
2016ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സീറോ മലബാര്‍ സഭാംഗം കൂടിയാണ് ജോര്‍ജ്.
ജോര്‍ജ് കുര്യന്‍ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയില്‍ സജീവമാണ്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി ജനതയിലൂടെയാണ് ജോര്‍ജ് കുര്യന്‍ പൊതുരംഗത്തേക്ക് എത്തിയത്. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ ബിജെപിക്കൊപ്പം ജോര്‍ജ് കുര്യന്‍ ചേര്‍ന്നു.
അതേസമയം, പ്രകൃതിവാതകം, ടൂറിസം, പെട്രോളിയം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിട്ടാണ് സുരേഷ് ഗോപി പ്രവര്‍ത്തിക്കുക. സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അങ്ങനെ ഒരു തീരുമാനമില്ലെന്നും മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതില്‍ അഭിമാനമാണെന്നും സുരേഷ് ഗോപി പ്രതികരിക്കുകയായിരുന്നു.
കേന്ദ്രസഹമന്ത്രി സ്ഥാനം തുടരുമെന്നും സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സഹമന്ത്രി പദവിയില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു വിശദീകരണവുമായി രംഗത്തെത്തിയത്.