Indira Meena: കോണ്‍ഗ്രസ് എംഎല്‍എ ബിജെപി നേതാവിനെ മര്‍ദിച്ചു, സംഭവം രാജസ്ഥാനില്‍; വീഡിയോ
Indira Meena Grabs BJP Leader By Collar: ബിജെപി മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹനുമാന്‍ ദീക്ഷിത് കാറില്‍ ഇരിക്കുന്നതിനിടെ എംഎല്‍എ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുന്നതും അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജയ്പൂര്‍: ബിജെപി നേതാവിനെ മര്‍ദിച്ച് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സവായ്മാധോപൂര്‍ ജില്ലയിലാണ് സംഭവം. ഡോ.ബിആര്‍ അംബേദ്കറുടെ പ്രതിമ സ്ഥാപിച്ച സ്ഥലത്ത നിന്നും ഫലകം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് എംഎല്‍എ ഇന്ദിര മീന പ്രാദേശിക ബിജെപി നേതാവുമായി വാക്കേറ്റത്തിലാകുകയായിരുന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹനുമാന്‍ ദീക്ഷിത് കാറില്‍ ഇരിക്കുന്നതിനിടെ എംഎല്‍എ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുന്നതും അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.




ആക്രമണത്തിന്റെ ദൃശ്യം
यह राजस्थान है प्रधान यहां जनता इलाज करती है ना कि सरकार 🔥✊💪
अंबेडकर का अपमान करने वालों का इलाज करतीं हुईं! आदिवासी शेरनी विधायक इंदिरा मीणा जी #indrameena@IndiraMeena_ pic.twitter.com/0Ej2EQyZ7P— JASRAM MEENA (@JasramMeena__) April 14, 2025
ബോളി ടൗണിലെ അംബേദ്കര്‍ ചൗക്കില്‍ വെച്ചാണ് സംഭവമുണ്ടായത്. അംബേദ്കര്‍ പ്രതിമയുടെ താഴെ നിന്നും തന്റെ പേരുള്ള ഫലകം നീക്കം ചെയ്തതായി മീന കണ്ടെത്തി. ഇതേതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബിജെപി നേതാക്കളാണ് ഫലകം നീക്കം ചെയ്തതെന്ന് അവര്‍ ആരോപിച്ചു.
നിലവില്‍ ഫലകം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ദിര മീനയുടെ പ്രവൃത്തി അനുചിതമായിരുന്നു എന്ന് ഉപമുഖ്യമന്ത്രി ഡോ. പ്രേംചന്ദ് ബൈര്‍വ പറഞ്ഞു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ നമ്മള്‍ സാമൂഹിക ഐക്യത്തിന്റെ സന്ദേശം നല്‍കണം. ഓരോ വ്യക്തിയും അംബേദ്കറുടെ അന്തസിനെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.