MK Stalin: ചാരിനില്‍ക്കാനുള്ള അവസാന തോളും നഷ്ടമായി; മുരശൊലി സെല്‍വന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി സ്റ്റാലിന്‍
Murasoli Selvan Death: ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലും സെല്‍വന്‍ മുരശൊലി പത്രത്തിന്റെ എഡിറ്ററായി തുടര്‍ന്നിരുന്നു. കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് നിലവില്‍ പത്രത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
ചെന്നൈ: സഹോദരീ ഭര്‍ത്താവും ദ്രാവിഡ മുന്നേറ്റ കഴകം മുഖപത്രമായ മുരശൊലിയുടെ മുന്‍ എഡിറ്ററുമായ മുരശൊലി സെല്‍വന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സെല്‍വന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ കൈവെച്ച് കരയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂടെയുണ്ടായിരുന്ന ഉപമുഖ്യമന്ത്രിയും മകനുമായി ഉദയനിധിയാണ് സ്റ്റാലിനെ ആശ്വസിപ്പിക്കുന്നത്. തന്റെ പ്രിയ സഹോദരന്‍ നിടവാങ്ങി എന്നാണ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സ്റ്റാലിന്‍ പറയുന്നത്.
Also Read: Delhi Drug Bust: ലഹരിമാഫിയയുടെ താവളമായി രാജ്യതലസ്ഥാനം; ഡൽഹിയിൽ 2000 കോടി രൂപയുടെ ലഹരി മരുന്നു വേട്ട
‘എന്റെ പ്രിയ സഹോദരന്‍ മുരശൊലി സെല്‍വം, ചെറുപ്പം മുതല്‍ക്കേയുള്ള എന്റെ മാര്‍ഗദര്‍ശി, ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ എനിക്ക് എപ്പോഴും ഉപദേശം നല്‍കി. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കി, കാര്യങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ചു. സംഘടനയ്‌ക്കൊപ്പവും എന്റെ വളര്‍ച്ചയിലും തോളോട് തോള്‍ നിന്നു. അദ്ദേഹത്തിന്റെ വേര്‍പ്പാടിലൂടെ എനിക്ക് ചാരിനില്‍ക്കാനുള്ള അവസാന തോളും നഷ്ടമായിരിക്കുകയാണ്,’ സ്റ്റാലിന്‍ കുറിച്ചു.
സെല്‍വന്റെ ഭൗതിക ശരീരത്തില്‍ സ്റ്റാലിന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു
#WATCH | Tamil Nadu CM MK Stalin paid tribute to former editor of ‘Murasoli’ newspaper and his brother-in-law Murasoli Selvam, in Chennai.
(Source: DMK) pic.twitter.com/mvzHxOHMFF
— ANI (@ANI) October 10, 2024
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവില്‍ വെച്ചാണ് മുരശൊലി സെല്‍വത്തിന്റെ അന്ത്യം സംഭവിക്കുന്നത്. അന്തരിച്ച ഡിഎംകെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മരുമകനും മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ സഹോദരനുമാണ് മുരശൊരി സെല്‍വം. സെല്‍വത്തിന്റെ ഭാര്യ സെല്‍വിയാണ് സ്റ്റാലിന്റെ സഹോദരി.
സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്
சிறுவயது முதலே எனக்கு அண்ணனாக – வழிகாட்டியாக, இயக்கப் பணிகளில் ஆலோசனைகள் வழங்கி, நெருக்கடி நேரங்களில் தெளிவான தீர்வுகளை முன்வைத்து, கழகத்துடனான என் வளர்ச்சியில் தோளோடு தோள் நின்றவர், என் பேரன்பிற்குரிய அண்ணன் முரசொலி செல்வம்.
தலைவர் கலைஞர் நம்மை விட்டுப் பிரிந்த பிறகு, நான்… pic.twitter.com/rxV7ROsXg9
— M.K.Stalin (@mkstalin) October 10, 2024
ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലും സെല്‍വന്‍ മുരശൊലി പത്രത്തിന്റെ എഡിറ്ററായി തുടര്‍ന്നിരുന്നു. കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് നിലവില്‍ പത്രത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.