Kill Pregnant Cow: ഗർഭിണിയായ പശുവിന്റെ അകിട് അറുത്തുമാറ്റി, കിടാവിനെ പുറത്തെടുത്തു; അജ്ഞാതരുടെ ക്രൂരത കർണാടകയിൽ
Miscreants Kill Pregnant Cow In Karnataka: പ്രദേശത്ത് കാലികളെ മോഷണം പോവുന്ന സംഭവങ്ങൾ ദിനംപ്രതി പതിവാകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സ്ഥലം എംഎൽഎ ദിനകർ ഷെട്ടി സംഭവ നടന്ന പ്രദേശം നേരിട്ടെത്തി സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെ അപലപിച്ച എംഎൽഎ ഇത്തരം ക്രൂരതകൾ ചെയ്യുന്ന പ്രതികളെ ഉടൻ കണ്ടുപിടിക്കണമെന്നും പോലീസിന് നിർദേശം നൽകി.
സൽകോദ്: കർണാടകയിൽ കന്നുകാലികൾക്കെതിരെയുള്ള ക്രൂരത വർദ്ധിക്കുന്നതായി പരാതി. ഉത്തര കർണാടകയിലെ ഹൊന്നാവർ താലൂക്കിൽ ഗർഭിണിയായ പശുവിന് ആക്രമിച്ച് അംഗഭംഗം വരുത്തിയതായി പരാതി. ശേഷം പശുവിനെ ഇറച്ചിക്കായി കൊണ്ട് പോയതായും റിപ്പോർട്ടുണ്ട്. പശുവിന്റെ അകിട് അറുത്ത് മാറ്റിയതിന് 30 വയസുകാരൻ അറസ്റ്റിലായ ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നിരിക്കുന്നത്.
സാൽകോദ് ഗ്രാമത്തിലെ കൃഷ്ണ ആചാരി എന്നയാളുടെ പശുവാണ് ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ച രാവിലെ മേയാനായി വിട്ട ഗർഭിണിയായ പശു വൈകുന്നേരമായിട്ടും തിരിച്ചെത്താതെ വന്നപ്പോഴാണ് സംശയം തോന്നിയത്. ഇതിന് പിന്നാലെ അന്വേഷിച്ചെത്തിയ വീട്ടുകാരാണ് പശുവിനെ കൊലപ്പെടുത്തിയതിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് പശുവിന്റെ അകിട് അടക്കമുള്ള അവയവങ്ങളും മറ്റും കണ്ടെത്തിയത്. ഗർഭിണിയായ പശുവിന്റെ കിടാവിനേയും പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തിന് പിന്നാലെ വീട്ടുകാർ പേലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്ത് കാലികളെ മോഷണം പോവുന്ന സംഭവങ്ങൾ ദിനംപ്രതി പതിവാകുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. സ്ഥലം എംഎൽഎ ദിനകർ ഷെട്ടി സംഭവ നടന്ന പ്രദേശം നേരിട്ടെത്തി സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സംഭവത്തെ അപലപിച്ച എംഎൽഎ ഇത്തരം ക്രൂരതകൾ ചെയ്യുന്ന പ്രതികളെ ഉടൻ കണ്ടുപിടിക്കണമെന്നും പോലീസിന് നിർദേശം നൽകി.
“വാർത്ത ഞാൻ കണ്ടു, ഇതിന് ഉത്തരവാദികളായത് ആരാണെങ്കിലും അവരെ ശിക്ഷിക്കണം. മനുഷ്യത്വമുള്ള ആളുകൾ ചെയ്യുന്ന കാര്യമല്ല ഇത്. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു. ഇത്തരം പ്രവൃത്തികൾ ഇനി ആവർത്തിക്കരുത്. അതിനെ ശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്,” സംഭവത്തെക്കുറിച്ച് കർണാടക മന്ത്രി കെ വെങ്കിടേഷ് പറഞ്ഞു.
തങ്ങളുടെ കന്നുകാലികൾക്ക് പോലും നിലവിലെ സംസ്ഥാന സർക്കാരിന് സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റിയ സംഭവത്തിൽ 30കാരനായ യുവാവ് കർണാടകയിൽ അറസ്റ്റിലായത്. ചാമരാജ്പേട്ടിൽ വച്ചാണ് ഇയാൾ മൂന്ന് പശുക്കളെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ ബീഹാറിലെ ചമ്പാരൻ സ്വദേശിയായ സയിദ്ദ് നസ്റു എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്.