5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Minors Arrested : പോലീസ് ഉദ്യോഗസ്ഥരെ ബോണറ്റിൽ വച്ച് വലിച്ചിഴച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾ പിടിയിൽ

Minors Arrested In New Delhi : ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥരെ ബോണറ്റിൽ വച്ച് വലിച്ചിഴച്ച സംഭവത്തിൽ രണ്ട് കുട്ടികൾ പിടിയിൽ. ന്യൂഡൽഹിയിലാണ് സംഭവം. സംഭവത്തിൽ അപകടമുണ്ടാക്കിയ കാറും പിടിച്ചെടുത്തു.

Minors Arrested : പോലീസ് ഉദ്യോഗസ്ഥരെ ബോണറ്റിൽ വച്ച് വലിച്ചിഴച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾ പിടിയിൽ
ഡൽഹി (Inage Courtesy - Social Media)
abdul-basith
Abdul Basith | Published: 04 Nov 2024 12:13 PM

പോലീസ് ഉദ്യോഗസ്ഥരെ ബോണറ്റിൽ വച്ച് വലിച്ചിഴച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികൾ പിടിയിൽ. ന്യൂഡൽഹിയിലെ ബേർ സറായ് മേഖലയിലാണ് സംഭവം. രണ്ട് ട്രാഫിക് പോലീസുകാരെയാണ് ഇവർ വലിച്ചിഴച്ചത്. സംഭവത്തിൽ ഇവർ ഓടിച്ചിരുന്ന മാരുതി ഫ്രോങ്ക്സ് കാറും പോലീസ് പിടിച്ചെടുത്തു.

Also Read : Uttar Pradesh : പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയിലെ വെള്ളം; വിഡിയോ വൈറൽ

“കാറിൻ്റെ ബോണറ്റിൽ വച്ച് രണ്ട് പോലീസുകാരെ വലിച്ചിഴച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത രണ്ട് പേരെയും പിടികൂടി. ഇവരിൽ നിന്ന് മാരുതി ഫ്രോങ്ക്സ് കാറും പിടിച്ചെടുത്തു.”- ഡൽഹി പോലീസ് പറഞ്ഞു.

നവംബർ രണ്ടിനാണ് സംഭവം നടന്നത്. വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് എഎസ്ഐ പ്രമോദ്, എച്ച്സി സൈലേഷ് എന്നീ രണ്ട് പോലീസ് ഓഫീസർമാർ ബേർ സറായ് മാർക്കറ്റ് റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു. അന്ന് രാത്രി ചുവന്ന സിഗ്നൽ കണ്ടിട്ടും നിർത്താതെ പോവുകയായിരുന്നത് കണ്ട ഒരു കാർ ഇവർ തടഞ്ഞു. രണ്ട് കുട്ടികളായിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനം നിർത്തിയപ്പോൾ ഡ്രൈവറോട് കാറിൽ നിന്ന് ഇറങ്ങാൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ, വാഹനം നിർത്താതെ ഈ കുട്ടി ഓടിച്ചുപോവുകയായിരുന്നു. ഇതോടെ കാറിൻ്റെ ബോണറ്റിൽ കുടുങ്ങിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ 20 മീറ്ററോളം ഇവർ വലിച്ചിഴച്ചു.

“രാത്രി ഏഴേമുക്കാലോടെ ചുവന്ന സിഗ്നൽ മറികടന്ന് ഒരു കാർ അവർക്കരികിലേക്ക് വന്നു. കാർ നിർത്താൻ അവർ ആവശ്യപ്പെട്ടു. നിർത്തിയ കാറിൻ്റെ ഡ്രൈവറോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കാർ മുന്നോട്ടേക്ക് പായിച്ചു. ഇവരെ 20 മീറ്ററോളം ദൂരം ഇവർ വലിച്ചിഴച്ച് കൊണ്ടുപോയി. പോലീസുകാർ നിലത്തുവീണതോടെ ഇവർ വാഹനമോടിച്ച് രക്ഷപ്പെട്ടു.”- ഡൽഹി പോലീസ് പറഞ്ഞു. ഈ പോലീസുകാരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഡൽഹി വസന്ത് കുഞ്ജിലെ ജയ് ഭഗവാൻ എന്നയാളുടെ പേരിലാണ് അപകടമുണ്ടാക്കിയ വാഹനം രജിസ്റ്റർ ചെയ്തിരുന്നത്.

കൊലപാതക ശ്രമം ഉൾപ്പെടെ ഭാരതീയ ന്യായ സംഹിത പ്രകാരം നിരവധി കേസുകളാണ് കുട്ടികൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ്റെ ജോലി തടസപ്പെടുത്തുക, ജോലിക്കിടെ സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.