5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MiG-29 fighter jet: വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

MiG-29 fighter jet crashed: ‌സെപ്റ്റംബർ രണ്ടിനും മിഗ്-29 യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തകർന്ന് വീണിരുന്നു.

MiG-29 fighter jet: വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു
MiG-29 fighter jet Crash (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 04 Nov 2024 19:00 PM
ഉത്തർപ്രദേശ്: പ​രി​ശീ​ല​ന​ പറക്കലിനിടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പ്പെട്ടു. ആ​ഗ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണതെന്ന് ഇന്ത്യൻ വ്യോമസേനയും പ്രതിരോധ ഉദ്യോഗസ്ഥരും അറിയിച്ചു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് ആ​ഗ്രയിലേക്ക് പോയ പരിശീലന വിമാനമാണ് തകർന്ന് വീണത്.
“ഐഎഎഫിൻ്റെ മിഗ് -29 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ആഗ്രയ്ക്ക് സമീപം തകർന്നുവീണു. പെെലറ്റ് സുരക്ഷിതനാണ്. വിമാനം അപകടത്തിൽപ്പെട്ട ഉടൻ തന്നെ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപെടുകയായിരുന്നു. അന്വേഷണം നടത്തി അപകട കാരണം കണ്ടെത്താൻ ഉത്തരവിട്ടതായി വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു. അപകടത്തിൽ മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനാശമോ സ്വത്ത് നഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യോമസേന അറിയിച്ചു. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്. സം​ഭ​വ​ത്തി​ൽ ജുഡീഷ്യൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടുമെന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

“>

‌സെപ്റ്റംബർ രണ്ടിനും മിഗ്-29 യുദ്ധവിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തകർന്ന് വീണിരുന്നു. ഈ അപകടത്തിലും പെെലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. രാജസ്ഥാനിലെ ബാർമറിലായിരുന്നു സംഭവം.

Latest News